ന്യൂദല്‍ഹി : കൊല്ലപ്പെട്ട ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയും ഓള് ഇന്ത്യ മജ്സിലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന് എംപി അസസുദ്ദീന്‍ ഒവൈസിയും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്ന് ഷിയ വഖഫ് ബോര്‍ഡ് തലവന്‍ വസീം റിസ്വി. ബാഗ്ദാദി തോക്കിലൂടെയും ഒവൈസി തന്റെ പ്രസംഗങ്ങളിലൂടേയും ഭീകര വാദം പ്രചരിപ്പിക്കുകയാണ്. ഇരുവരും തമ്മില്‍ വലിയ വ്യത്യാസതങ്ങളൊന്നുമില്ലെന്നും വസീം റസ്വി അറിയിച്ചു. വാര്‍ത്ത് ഏജന്‍സിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സുപ്രീംകോടതി അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റസ്വിയുടെ ഈ വെളിപ്പെടുത്തല്‍. സൈന്യവും ആയുധങ്ങളും വെടിമരുന്നും ഉപയോഗിച്ചാണ് ബാഗ്ദാദി ഭീകരവാദം പ്രചരിപ്പിച്ചിരുന്നത്. ഒവൈസി പ്രസംഗങ്ങളിലൂടേയും ഭീകരതയുണ്ടാക്കുന്നു. പ്രസംഗം നടത്തി മുസ്ലിങ്ങളെ രക്തച്ചൊരിച്ചിലിലേക്കും ഭീകരതയിലേക്കും തള്ളിവിടുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത്തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ഒവൈസിക്കും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനും നിരോധനം ഏര്‍പ്പെടുത്തണമെന്നും റസ്വി അറിയിച്ചു.
രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കുകയും മുസ്ലിങ്ങള്‍ക്ക് പള്ളിക്കായി പ്രത്യേകം സ്ഥലം നല്‍കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെ വിലക്ക് മറികടന്ന് പരസ്യ പ്രസ്താവന നടത്തിയിരുന്നു. പരമാധികാരം സുപ്രീംകോടതിക്കാണെന്നത് തീര്‍ച്ചയാണ്. എന്നാല്‍ തെറ്റുപറ്റാം എന്നായിരുന്നു ഒവൈസി പ്രതികരിച്ചത്. കൂടാതെ വിധിയില്‍ താന്‍ തൃപ്തനല്ലെന്നും ഭരണഘടനയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. നിയമാവകാശത്തിനായി പോരാടും ദാനം പോലെ അഞ്ചേക്കര്‍ ആവശ്യമില്ലെന്നും അത് വേണ്ടെന്ന് വെക്കമെന്നും ഒവൈസി മുസ്ലിം സംഘടനകളോട് അറിയിച്ചിരുന്നു. ഇത് വിവാദമാവുകയും ഒവൈസിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലേക്കായി 51000 രൂപയാണ് റിസ്വി നംവബര്‍ 15ന് രാം ജന്മഭൂമി ന്യാസിന് കൈമാറിയിരുന്നു. ഒവൈസിയെ വിവാദ മുസ്ലിം മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനോട് കേന്ദ്രമന്ത്രി ബാബുള്‍ സുപ്രീയോയും ഉപമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: