Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫസല്‍ വധക്കേസിലെ പ്രതികളായ കരായിമാര്‍ക്ക് കണ്ണൂരിലേക്ക് കയറാനാവില്ല; ജില്ലയിലേയ്‌ക്ക് പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2019, 12:45 pm IST
in Kerala

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളും സിപിഎം നേതാക്കളുമായ പ്രതികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലേക്ക് കയറാന്‍ അനുമതിയില്ല. ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. 2012 ജൂണ്‍ ആറിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നു സിപിഎം നേതാക്കളും ഏഴും എട്ടും പ്രതികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 

എറണാകുളം ജില്ലയില്‍ താമസിക്കണമെന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥയിലാണ് ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടു വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും 2014ല്‍ തന്നെ തള്ളിയിരുന്നു. പ്രതിസ്ഥാനത്തു നിന്നൊഴിവാക്കി കിട്ടാന്‍ എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും തള്ളി. ഇതിനെതിരേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി പരിഗണനയിലാണ്. 

ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസലിനെ എന്‍ഡിഎഫില്‍ ചേര്‍ന്ന വിരോധത്താല്‍ 2006 ഒകേ്ടാബര്‍ 22 നു പുലര്‍ച്ചെ പത്രവിതരണത്തിനു സൈക്കിളില്‍ പോകവെ വെട്ടിക്കൊലപ്പടുത്തിയെന്നാണു പ്രോസിക്യുഷന്‍ കേസ്.

2018ല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവാവശ്യപ്പെട്ടു വീണ്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളി. തുടര്‍ന്നു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതി പരിഗണനയിലുള്ള പുന: പരിശോധനാ ഹര്‍ജി സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. വിചാരണാ നടപടികള്‍ വൈകുകയാണെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കുടുംബം കണ്ണൂരിലാണുള്ളതെന്നും എറണാകുളത്ത് ജീവിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിചാരണ നീണ്ടുപോകുന്നതിനു കാരണം ഹൈക്കോടതി രജിസ്ട്രി മുഖേന അന്വേഷിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. പുനഃപരിശോധനാ ഹര്‍ജി പരിഗണനയിലായതിനാല്‍ ഫയല്‍ ഹൈക്കോടതിയിലായതാണ് വിചാരണ വൈകാന്‍ കാരണമെന്നായിരുന്നു രജിസ്ട്രി ബോധിപ്പിച്ചത്. 

എന്നാല്‍, ഇത്തരത്തിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നു സുപ്രീംകോടതി വിധിയുണ്ടെന്നും എന്നാല്‍, ഹര്‍ജിക്കാര്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും കോടതി വിലയിരുത്തി. ഹൈക്കോടതിയിലെക്ക് വിചാരണ കോടതിയിലെ ഫയലുകള്‍ നല്‍കുമ്പോള്‍ പകര്‍പ്പുകള്‍ നല്‍കി ഒറിജിനല്‍ പെട്ടെന്നു തന്നെ തിരികെ നല്‍കണമെന്നതാണു സുപ്രീംകോടതി നിര്‍ദ്ദേശമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലുള്ള രേഖകള്‍ എത്രയും പെട്ടെന്നു വിചാരണ കോടതിക്ക് നല്‍കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. വിചാരണ കോടതിയില്‍ രേഖകള്‍ ലഭിക്കുന്ന മുറയ്‌ക്കു വിചാരണ നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും മറ്റും പങ്കെടുക്കാന്‍ അനുമതി നല്‍കാറുണ്ടെന്നും വ്യവസ്ഥ പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.