കൊല്ലം: കേരളത്തിലെ റോഡ് വികസനത്തില്‍ 20 വര്‍ഷം കേന്ദ്രം ഭരിച്ചവരില്‍നിന്ന് ലഭിക്കാത്ത സഹായമാണ് മൂന്നരവര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍. കുറഞ്ഞ കാലയളവില്‍ 1200 കോടി രൂപയാണ് റോഡ് വികസനത്തിനുമാത്രമായി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി കേരളത്തോട് നല്ല സമീപനമാണ് പുലര്‍ത്തുന്നതെന്നും ജി. സുധാകരന്‍ പറഞ്ഞു.
കാട്ടില്‍ക്കടവ്-പത്തനാപുരം റോഡിന്റെ നിര്‍മാണവും പോരുവഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനം ഇടതുസര്‍ക്കാരിന്റെ നേട്ടമാണ്. ദേശീയപാത നാലുവരിയാക്കുന്നതിനുള്ള കരാറില്‍ കഴിഞ്ഞമാസം സര്‍ക്കാര്‍ ഒപ്പിട്ടു. 44000 കോടിയാണ് ചെലവ് വരുന്നത്. ഇതില്‍ ആറായിരം കോടിയോളം സംസ്ഥാനം കണ്ടെത്തണം.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടെന്‍ഡര്‍ നടന്നുകഴിഞ്ഞു. 310 കോടിദേശീയപാതനവീകരണത്തിന് കേന്ദ്രം അനുവദിച്ചു. നടപ്പുവര്‍ഷത്തെ റോഡ് വികസനത്തിന് 500 കോടിയുടെ സഹായത്തിന് കേന്ദ്രത്തിന് അപേക്ഷനല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
















