പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല പൂര്‍ണസജ്ജമായെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ കഴമ്പില്ല. ദേവസ്വം മന്ത്രിതന്നെ ഒരുക്കങ്ങളുടേതായി പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുന്നവര്‍ക്ക് സന്നിധാനത്തെത്തുന്ന തീര്‍ഥാടക ലക്ഷങ്ങളില്‍ ഭൂരിപക്ഷത്തിനും തലചായ്ക്കാനിടമോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ ഇല്ലെന്ന് വ്യക്തമാകും. പരിമിതമായ സൗകര്യങ്ങള്‍ മാത്രമൊരുക്കി തീര്‍ഥാടകരെ വലയ്ക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്ന ആക്ഷേപം ഭക്തര്‍തന്നെ ഉന്നയിക്കുന്നു.
സന്നിധാനത്ത് 6500 പേര്‍ക്ക് വിരിവച്ചു വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുïെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. ദിനം പ്രതി പതിനായിരക്കണക്കിന് തീര്‍ഥാടകരെത്തുന്ന സന്നിധാനത്ത് കേവലം 6500 പേര്‍ക്ക് മാത്രമാണ് വിരിവയ്ക്കാന്‍ സൗകര്യമുള്ളത്. പോലീസിന്റെ വെര്‍ച്ച്വല്‍ക്യൂ സംവിധാനത്തില്‍ക്കൂടിമാത്രം ഇരുപതിനായിരത്തിലേറെ തീര്‍ഥാടകരെ ഒരുദിവസം സന്നിധാനത്ത് ദര്‍ശനത്തിന് എത്തിക്കുന്നത്. സന്നിധാനത്ത് 1161 ശൗചാലയങ്ങള്‍ തയാറാക്കിയതായാണ് മറ്റൊരു അവകാശവാദം. സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ എത്രയോ പരിമിതമാണ് ഇവയെന്നും കാണാം.
പമ്പയില്‍ മൂവായിരം ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുïെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. സന്നിധാനത്ത് തിരക്ക് ഏറിയാല്‍ പമ്പയില്‍ ഭക്തരെ തടയുക പതിവാണ്. ഈ സമയങ്ങളില്‍ ഭക്തലക്ഷങ്ങളാണ് പമ്പയില്‍ തമ്പടിക്കുന്നത്. പമ്പയില്‍ 346 ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പമ്പയിലെ തീര്‍ഥാടകത്തിരക്ക് പരിഗണിക്കുമ്പോള്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോലും വഴിയില്ലാതെ അയ്യപ്പഭക്തര്‍ വലയുന്ന കാഴ്ച വ്യക്തമാവും.
നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 9000 പേര്‍ക്ക് വിരിവയ്ക്കാനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളെല്ലാം പാര്‍ക്കുചെയ്യുന്നത് നിലയ്ക്കലിലാണ്. ഒരേസമയം പതിനായിരത്തിലേറെ വാഹനങ്ങള്‍ സാധാരണ ദിവസങ്ങളില്‍ ഇവിടെ കാണും. പമ്പയില്‍നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളില്‍ തീര്‍ഥാടകരെയെല്ലാം എത്തിക്കുന്നതും നിലയ്ക്കലിലാണ്. ഇത്രയധികം തീര്‍ഥാടകര്‍ ഒരേസമയം എത്തുന്ന നിലയ്ക്കലിലും വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള മതിയായ സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. 1090 ശൗചാലയങ്ങള്‍ ഉïെന്നാണ് കണക്ക്. അതും അപര്യാപ്തമാണ്.
സന്നിധാനത്തും പമ്പയിലും ദേവസ്വംബോര്‍ഡ് ഒരുക്കുന്ന അന്നദാനവും അവിടെയെത്തുന്ന ഭക്തരില്‍ ന്യൂനപക്ഷത്തിനു മാത്രമെ കൊടുക്കാനാവൂ. കഴിഞ്ഞ തീര്‍ഥാടനക്കാലത്ത് പോലീസിനെ ഉപയോഗിച്ച് അയ്യപ്പഭക്തരെ പീഡിപ്പിച്ചവര്‍ ഇക്കുറി അസൗകര്യങ്ങള്‍ ഒരുക്കി തീര്‍ഥാടകരെ വലയ്ക്കുമോ എന്ന ആശങ്കയിലാണ് ഭക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: