ആശലോറൻസിന്റെ മകൻ ബിജെപി വേദിയിൽ
ന്യൂദല്‍ഹി: ആശാ ലോറന്‍സിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരില്‍നിന്നും റിപ്പോര്‍ട്ട് തേടി. ക്രിസ്ത്യന്‍ ലത്തീന്‍ സമുദായമായ തന്റേയും മകന്റേയും ജീവിക്കാനുള്ള അവകാശം ജോലിചെയ്യുന്ന സ്ഥാപനത്തിലെ ചില ജീവനക്കാര്‍ ഇല്ലായ്‌മ ചെയ്തു എന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. ഏഴ് ദിവസത്തിനകം മറുപടി നൽകണം. ദേശീയ ന്യൂനപക്ഷക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്റെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് തേടിയത്. സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശ തിരുവനന്തപുരത്ത് സിഡ്‌കോയില്‍ ദിവസവേതനക്കാരിയായാണ് ജോലി ചെയ്തിരുന്നത്. തുച്ഛമായ വേതനം. മകന്‍ ബിജെപി വേദിയിലെത്തിയെന്നുപറഞ്ഞാണ് ആശയെ പിരിച്ചുവിട്ടത്.
ആശ ആദ്യം പരാതിപറഞ്ഞത് മന്ത്രിയോടായിരുന്നു. ദീനദയാലുവായ മന്ത്രി കണക്കിന് പരിഹസിച്ചു. ഇത് പാര്‍ട്ടി തീരുമാനമാണെന്നു പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയെ കണ്ടു. നവോത്ഥാന നായകന്‍ എല്ലാം ക്ഷമയോടെ കേട്ടെങ്കിലും ആശയെ പടിക്കുപുറത്തു തന്നെ നിർത്തുകയായിരുന്നു. ആകെയുള്ള ഉപജീവനമാര്‍ഗമാണ് തട്ടിത്തെറിപ്പിക്കപ്പെട്ടത്. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുടെ അനുജത്തികൂടിയായ മറ്റൊരു ദീനദയാലുവാണ് തന്റെ തൊഴില്‍തെറിപ്പിച്ചതെന്നു പറഞ്ഞ് ആശ കരയുന്നു.
യുഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വ്യവസായ മന്ത്രിയുടെയും സഹായത്താലാണ് ആശയ്‌ക്ക് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ സിഡ്‌കോയില്‍ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ലഭിച്ചത്.
















