കോട്ടയം: പാറമ്പുഴയില്‍ മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഷിബിന്‍ ജേക്കബ്, അലന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.
ഇവരോടൊപ്പം എട്ട് പേരാണ് മീനച്ചിലാറ്റില്‍ കുളിക്കാനെത്തിയിരുന്നത്. ഒരാള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് മറ്റ് രണ്ടുപേരും. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഒരാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
















