കൊച്ചി: ചെന്നിത്തലയും വേണുഗോപാലും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ശേഷവും നാടുനീളെ, ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന് വിളിച്ച് കൂവി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്‍’ എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാക്കളായ ചെന്നിത്തലയും കെ.സി. വേണുഗോപാലും റഫാല്‍ കേസിലെ സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ രാഷ്‌ട്രീയ മര്യാദയുണ്ടെങ്കില്‍ മോദിയോട് മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ പച്ചക്കള്ളം വിളിച്ച് പറഞ്ഞ് പ്രചരിപ്പിച്ചതില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ച സംസ്ഥാനമാണ് കേരളം. രാഹുല്‍ ഝൂട്ട് ബോല്‍ത്താ ഹേ എന്നാണ് സുപ്രിംകോടതി കണ്ടെത്തിയിരിക്കുന്നത്. പ്രായമുള്ളവര്‍ കുട്ടികളെ ശാസിക്കുന്ന പോലെയാണ് കോടതി ശിശുദിനത്തില്‍ രാഹുലിനെ ശാസിച്ചത്.
ചെന്നിത്തലയും വേണുഗോപാലും അടക്കമുള്ള എല്ലാ കോണ്‍ഗ്രസ്സുകാര്‍ക്കും ഈ ശാസന ബാധകമാണ്. കള്ളത്തരം പറയുന്ന വരെയാണ് കള്ളന്‍ എന്ന് വിളിക്കുക. അപ്പോള്‍ ശാസനയുടെ അടിസ്ഥാനത്താല്‍ ആരാണ് കള്ളന്‍ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ, ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
















