ന്യൂദല്‍ഹി: ശബരിമലയടക്കം കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീംകോടതി പുറത്തുവിട്ട വിധി പ്രസ്താവനകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം മാധവ്. ശബരിമലയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ വിധി സുപ്രീംകോടതി ശരിവെക്കുകയല്ല ചെയ്തത്. അതുമാനിച്ച് ശബരിമലയില്‍ യുവതികളെ കയറ്റുന്നതില്‍ കേരള സര്‍ക്കാര്‍ തിടുക്കം കാണിക്കരുതെന്നും രാം മാധവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 ഹര്‍ജികള്‍ ഏഴംഗ വിശാല ഭരണ ഘടന ബെഞ്ചിനു വിട്ടുകൊണ്ടാണ് സുപ്രീംകോടതി വ്യാഴാഴ്ച വിധി പ്രസ്താവന നടത്തിയത്.
അതിനിടെ ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള തന്‍റെ വിധി നടപ്പിലാക്കണമെന്നും ജസ്റ്റിസ് നരിമാന്‍ മറ്റൊരു കേസ് വിചാരണയ്‌ക്കിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദ്ദേശിച്ചു. ശബരിമല മുന്‍ വിധിക്ക് സ്റ്റേ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം.
ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ കഴിഞ്ഞ മെയ് മാസം വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെയ്‌ക്കുകയായിരുന്നു. 2018ലെ യുവതീപ്രവേശനം അനുകൂലിച്ചുകൊണ്ടുള്ള വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധി എഴുതീരുന്നു. എന്നാല്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിയോജന വിധി ന്യായമെഴുതിയത്. ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ ചീഫ് ജസ്റ്റിന്റെ വിധിന്യായത്തോടു യോജിച്ചിരുന്നു.
















