ന്യൂദല്‍ഹി: ശബരിമലയിലെ നിര്‍ണായക വിധി സംബന്ധിച്ച സുപ്രീം കോടതിയല്‍ അത്യപൂര്‍വ സംഭവവികാസങ്ങള്‍ അരങ്ങേറി. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരേ എന്‍ഫോഴ്സമെന്റ് ഡയറക്റ്ററേറ്റ് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സംഭവം. ശിവകുമാറിനു ജാമ്യം നല്‍കിയതിനെതിരേ ഇഡിക്ക് വേണ്ടി ഹാജരായത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. വാദം അവസാനിപ്പിച്ച ശേഷമാണ് ഇതു കേട്ട ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് അപൂര് പരാമര്‍ശവുമായ രംഗത്തെത്തിയത്. ഇന്നലത്തെ തന്റെ ശബരിമല വിധി വായിച്ചുനോക്കണമെന്നും ഉദ്യോഗസ്ഥരോടു അതു പറയണമെന്നും നരിമാന്. ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച തന്റെ വിധി നടപ്പാക്കുകയാണ് വേണ്ട്. കോടതി വിധി വച്ച് കളിക്കാന്‍ നില്‍ക്കരുതെന്നും തുഷാര്‍ മേത്തയോടു രോഷത്തോടെ നരിമാന് പറഞ്ഞു. എന്നാല്‍, താന്‍ ഹാജരായ കേസുമായ ബന്ധമില്ലാത്തതിനാല്‍ തുഷാര്‍ മേത്ത നരിമാന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ മുതിര്‍ന്നില്ല. എന്നാല്‍, എന്തിനാണ് ഭൂരിപക്ഷ വിധിയിലൂടെ വിശാലബെഞ്ചിന് വിട്ട വിഷയത്തില്‍ തന്റെ വിധി നടപ്പാക്കണമെന്ന് നരിമാന് പറഞ്ഞതെന്ന ആശ്ചര്യത്തിലാണ് നിയമവൃത്തങ്ങള്‍.
ശബരിമല വിധിയെ മറ്റു സമുദായങ്ങളിലെ ആചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനെതിരെ ജസ്റ്റിസ് നരിമാന് ഇന്നലെ രംഗത്തെത്തിയിരുന്നു. ശബരിമലയിലെ യുവതീപ്രവേശനവും പാഴ്സി സ്ത്രീകളുടെ ഫയര്‍ ടെമ്പിളിലെ പ്രവേശന വിലക്കടക്കമുള്ള മറ്റു സമുദായങ്ങളിലെ ആചാരങ്ങളുമായി ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും നരിമാന് വ്യക്തമാക്കുന്നു. പാഴ്സി സമുദായാത്തിലെ പുരോഹിത കുടുംബത്തില്‍ നിന്നുള്ള റോഹിങ്ടണ്‍ നരിമാന്റെ നിലപാട് പക്ഷേ ചീഫ് ജസ്റ്റിസ് അടക്കമുള്ള മൂന്നു ജഡ്ജിമാര്‍ ഭൂരിപക്ഷവിധിയിലൂടെ തള്ളി. പാഴ്സി മതം ഉദയം ചെയ്ത ഇറാനില്‍ ജാതിയില്ലെന്നും എന്നാല്‍, ഇന്ത്യയില്‍ പാഴ്സി മതത്തില്‍ പോലും ജാതിയുണ്ടെന്നും ഒരു പുരോഹിത കുടുംബത്തില്‍ ജനിച്ചതു കൊണ്ടാണു താന്‍ പുരോഹിതന് ആയതെന്നും കഴിഞ്ഞ വര്‍ഷം എസ് സി-എസ്ടി കേസ് പരിഗണക്കനേ നരിമാന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: