കുവൈത്ത് സിറ്റി : വ്യത്യസ്ത കഴിവുള്ളവരെ ശാക്തീകരിക്കുവാനും കാഴ്ചയില്ലാത്തവരെ സഹായിക്കുന്നതിനുമായി മാത അമൃതാനന്ദ മയി മഠത്തിന്റെ ദൃഷ്ടി എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അമ്മകുവൈത്ത് ഉത്സവ് 2019 അമൃതവിസ്മയ സാംസ്കാരിക പരിപാടി സമാപിച്ചു.
മുൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ അൽ സയർ, കുവൈറ്റ് വികലാംഗ സ്പോർട്സ് ക്ലബ് ചെയർമാൻ ഷാഫി അൽ ഹജ്രി, വികലാംഗ സൊസൈറ്റി ഡയറക്ടർ ജനറൽ ഡോ. ഇമാൻ അൽ ഹംദാൻ, മര്‍സൂഖ് അല്‍ഗാനിം വികലാംഗകമ്മിറ്റി ചെയർമാന് ഷീഫ അൽ ഗനിം, അമ്മ കുവൈത്ത് രക്ഷാധികാരി മാധവൻകുട്ടി മേനോൻ, പ്രസിഡന്റ് ദിവകരൻ അമ്മാനത്ത് എന്നിവ ര്ചേര്ന്ന് ഭദ്രദീപം തെളിയിച്ചു. ലോകത്തെ ആലിംഗനം ചെയ്യുക എന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഗോള സംരംഭത്തിന്റെ ഭാഗമായി അമ്മകുവൈത്ത് ഏറ്റെടുത്ത പ്രവർത്തനങ്ങളുടെ തുടര്‍ച്ചയാണ് ഉത്സവ് 2019 എന്ന് പ്രസിഡന്റ് ദിവാകരന് അമ്മനത്ത് പറഞ്ഞു.
ലോകപ്രശസ്തമായ മിറക്കിള്‍ ഓണ്‍ വീല്‍സ് എന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്ന് സദസ്സിനെ വിസ്മയിപ്പിച്ചു. ഡോ. സയ്ദ് സല്ലാവുദ്ദീൻ പാഷ, മഹില ജന്പാഷയുടെയും നേതൃത്വത്തിൽ വ്യത്യസ്ത കഴിവുള്ള കലാകാരന്മാരാണ് വേദിയില്‍ നിറഞ്ഞാടിയത്. കുവൈത്തിലെ പാരാ ഒളിംമ്പിക് വിജയികളെയും മറ്റു പ്രമുഖ സ്വദേശി പൗരന്മാരെയും ഇന്ത്യന്‍ സ്ഥാനപതി കെ.ജീവാസാഗര്‍ ചടങ്ങില്‍ ആദരിച്ചു.
മിറക്കിള്‍ ഓണ്‍ വീല്‍സ് അവതരിപ്പിച്ച കലാകാരന്മാര്ക്ക് വേദിയില്‍ അമ്മകുവൈത്ത് ഭാരവാഹികള്‍ ഉപഹാരങ്ങള്‍ കൈമാറി. ജെസി ആലപ്പുഴയും സംഘവും നയിച്ച ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷനും അരങ്ങേറി. ജേസി ആലപ്പുഴയെ ചടങ്ങില്‍ ആദരിച്ചു. കൺവീനർ കൃഷ്ണ കുമാർ ചടങ്ങില്‍ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: