കേരളത്തിലെ ഹിന്ദു വിശ്വാസിസമൂഹം ഏറെ ആകാംക്ഷയോടെയാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധിയ്ക്കുവേണ്ടി കാത്തിരുന്നത്. പ്രാര്‍ഥനാനിരതമായ മനസ്സോടെയാണ് അവര്‍ വിധി പ്രസ്താവത്തിനായി കാതോര്‍ത്തതും. 56 പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി, കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള തീരുമാനം വിശ്വാസികള്‍ക്ക് ഒരര്‍ത്ഥത്തില്‍ ആശ്വാസമാണ്. മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് വിധിപ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിരീക്ഷണം. ഇത് ശുഭസൂചകമാണ്. കാരണം മതം വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ്. ലിംഗസമത്വം വേണമെന്ന വാദത്തിനപ്പുറം വിശ്വാസത്തിനാണ് അവിടെ പ്രാധാന്യം. അയോധ്യവിധിയിലും ആ വിശ്വാസമാണ് സംരക്ഷിക്കപ്പെട്ടത്. മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനവുമായും പാഴ്സി സ്ത്രീകളുടെ ആരാധനാലയത്തില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും എന്നതും സ്വാഗതാര്‍ഹമാണ്.
പുനപ്പരിശോധനാ ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ കൂടി മുഖവിലയ്ക്ക് എടുക്കേണ്ടതുണ്ട് എന്നതുകൊണ്ടാവാം പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ തന്നെ ഉത്തരവ് പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 28 നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കിയത്. ഹര്‍ജികളില്‍ കഴമ്പില്ലായിരുന്നുവെങ്കില്‍ റഫാല്‍ പുനപ്പരിശോധനാ ഹര്‍ജി തള്ളിയതുപോലെ ഇതും തള്ളുമായിരുന്നു എന്നുവേണം അനുമാനിക്കാന്‍.
യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കോടതിവിധി സ്റ്റേ ചെയ്തിട്ടില്ല. ഏഴംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച്, ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്ക്കും. ഈ സാഹചര്യത്തില്‍ ശബരിമലയിലേക്ക് അവിശ്വാസികളായ യുവതികളെ തള്ളിക്കയറ്റാനുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായേക്കാം. ശബരിമലയില്‍ ആചാരലംഘനത്തിന് ഒത്താശ ചെയ്ത പി
ണറായി ഭരണകൂടം നിലവിലെ പശ്ചാത്തലത്തില്‍ എടുക്കുന്ന തീരുമാനത്തിനും വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസക്തിയുണ്ട്. പുനപ്പരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ആചാരലംഘനത്തിന് ഇടകൊടുക്കാതെ വിവേകത്തോടെയുള്ള നിലപാ
ടാണ് മുഖ്യമന്ത്രിയെന്ന നിലയിലും ക്രമസമാധാന ചുമതലയുള്ള ആഭ്യന്തരമന്ത്രിയെന്ന നിലയിലും പി
ണറായി വിജയന് സ്വീകരിക്കേണ്ടത്.
ഏതൊരു വിധി വരുമ്പോഴും അത് സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരും എന്ന രണ്ടുപക്ഷമുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ മുതലെടുപ്പ് നടത്തുന്നവരെയാണ് ഇവിടെ കരുതിയിരിക്കേണ്ടത്. വിധി സംയമനത്തോടെ സ്വീകരിക്കും എന്ന നിലപാ
ടിലാണ് വിശ്വാസിസമൂഹം. അങ്ങനെതന്നെയാണ് വേണ്ടതും. ശബരിമലയില്‍ കഴിഞ്ഞ മണ്ഡലക്കാലത്ത് ഭക്തരും വിശ്വാസികളും അനുഭവിച്ച ആത്മസംഘര്‍ഷം അത്ര തീവ്രമായിരുന്നു. ആചാരസംരക്ഷണത്തിന് ശ്രമിച്ചവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. കുറ്റവാളികളോടെന്നപോ
ലെയായിരുന്നു അവരോടുള്ള പിണറായി പോലീസിന്റെ സമീപനം. ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയേണ്ടിവന്ന നിരവധിപേരുണ്ട്. ഈ മണ്ഡലകാലത്തും അത്തരം സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തില്ല എന്നുവേണം ഇപ്പോഴത്തെ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ കരുതാന്‍. സംയമനത്തോടെയുള്ള ഇടപെടലാണ് വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. പു
നപ്പരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ എല്ലാവരും തയാറാകണം.
ഏഴംഗ ഭരണഘടനാ ബഞ്ച് രൂപീകൃതമായ ശേഷം എപ്പോള്‍ ശബരിമല വിഷയം പരിഗണിക്കും എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. എന്തുതന്നെയായാലും അതിപ്രാധാന്യമുള്ള വിധിയാണ് വരാനിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ഇവിടെ നിര്‍ണായകം. പക്ഷേ പുരോഗമന ചിന്താഗതിയുടെ പേരില്‍, നവോത്ഥാനത്തിന്റെ പേരില്‍ വിശ്വാസത്തെ ഹനിക്കുന്ന തരത്തില്‍ കൈക്കൊള്ളുന്ന ഏതൊരു നീക്കവും മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാവും. അത്തരത്തിലൊരു സാഹസത്തിന് അദ്ദേഹം മുതിരില്ല എന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: