തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് ഇന്നു വൈകിട്ട് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് ആത്മഹത്യക്ക് വിനോദ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ അദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിനോദ് കുമാറിന്റെ നില ഗുരുതരമല്ല.
ഈ മാസം ഇതു വരെ പകുതി ശമ്പളം മാത്രമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കിട്ടിയത്. സര്‍ക്കാര്‍ സഹായം കിട്ടിയില്ലെങ്കില്‍ ശമ്പള കുടിശ്ശിക വിതരണം ഈ മാസം അവസാന ആഴ്ച വരെ നീണ്ടു പോയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശമ്പളം ലഭിക്കാതെ കോര്‍പറേഷന്‍ ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
















