Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ തടസം മുഖ്യമന്ത്രിയുടെ ഓഫീസ്; ആറുമാസമായ മന്ത്രിസഭാ തീരുമാനം ഇനിയും നടപ്പാക്കിയില്ല

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 14, 2019, 10:22 am IST
in Kerala

കൊച്ചി: ചെറുവള്ളി എസ്‌റ്റേറ്റ് അടക്കം, സംസ്ഥാനത്തിന്റെ അഞ്ചരലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതിന് തടസം മുഖ്യമന്ത്രിയുടെ ഓഫീസ്!  ചെറുവള്ളി എസ്‌റ്റേറ്റ് ഏതുവിധേനയും  വാങ്ങിക്കുകയെന്ന ലക്ഷ്യമാണിതിനു പിന്നില്‍. 

റവന്യൂ വകുപ്പിന്റെ പ്രത്യേക പ്ലീഡറായിരിക്കെ അഡ്വ. സുശീലാ ഭട്ട് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേരളത്തിന് അവകാശപ്പെട്ട അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി, കൈയേറ്റക്കാരില്‍നിന്ന് തിരിച്ചു പിടിക്കാമെന്ന് ഹൈക്കോടതി വിധിച്ചത്. ഇതിനുള്ള സിവില്‍ നടപടിക്ക് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, വര്‍ഷങ്ങളോളം ഇടത്-വലത് മുന്നണികള്‍ ഇക്കാര്യത്തില്‍ നടപടിയൊന്നുമെടുത്തില്ല. ഒടുവില്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും മറ്റും നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ നിയമനടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മെയ് മാസത്തില്‍ ചേര്‍ന്ന  മന്ത്രിസഭായോഗം നടപടിക്ക് തീരുമാനിച്ചു. 2019 ജൂണ്‍ ആറിന് സര്‍ക്കാര്‍ ഉത്തരവും (സ.ഉ ) നം 172/2019 റവ.) ഇറങ്ങി. ജില്ലാ കളക്ടര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളായിരുന്നു അത്. എന്നാല്‍, ഇന്നുവരെ നടപടിയൊന്നും ഉണ്ടായില്ല. കൈയേറിയ ഭൂമിയില്‍ ”സര്‍ക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കാന്‍ പ്രസ്തുത ഭൂമി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കോടതികളില്‍ സര്‍ക്കാരിനു വേണ്ടി കേസുകള്‍ ഫയല്‍ ചെയ്യാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നു”വെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു. വി യുടെ ഉത്തരവ്.

കളക്ടര്‍മാര്‍ ആറുമാസത്തിനിടെ ഒന്നും ചെയ്തില്ല. തുടര്‍ന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കോട്ടയം ജില്ലാ കളക്ടറോട് നടപടികള്‍ ആരംഭിക്കാന്‍ നേരിട്ട് നിര്‍ദേശം നല്‍കി. വിവാദമായ ചെറുവള്ളി എസ്‌റ്റേറ്റിനെതിരേ കോട്ടയത്തുനിന്ന് ആദ്യ കേസ് ഫയല്‍ ചെയ്യാനും നിര്‍ദേശിച്ചു. പത്തനംതിട്ട അതിര്‍ത്തിയിലാണെങ്കിലും കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ചെറുവള്ളി എസ്‌റ്റേറ്റ്. മന്ത്രിയുടെ നിര്‍ദേശവും നടപ്പാക്കാന്‍ തയാറായില്ല. ലാന്‍ഡ് ബോര്‍ഡില്‍നിന്ന് പല രേഖകളും പലപ്പോഴായി ആവശ്യപ്പെട്ട് നടപടികള്‍ നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ ഫയല്‍ചെയ്യേണ്ട ഹര്‍ജിവരെ തയാറാക്കിക്കൊടുത്തിട്ടും കോട്ടയം കളക്ടര്‍ അനങ്ങിയിട്ടില്ല.

കേസ് ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെയും ആഭ്യന്തര-നിയമ വകുപ്പുകളുടെയും അനുമതി വേണം. അത് കിട്ടാന്‍ വൈകുന്നതും മുകളില്‍നിന്നുള്ള നിര്‍ദേശവും മൂലമാണ് എല്ലാം തയാറായിട്ടും കേസ് ഫയല്‍ ചെയ്യാത്തതെന്നാണ് കോട്ടയം കളക്ടറേറ്റില്‍നിന്നറിയുന്നത്. 

ചെറുവള്ളി ഭൂമി വിലയ്‌ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനവും അവിടെ ശബരിമല വിമാനത്താവളം പണിയാനുള്ള നിര്‍ബന്ധവുമായി മുന്നോട്ടു പോകുന്നത് മുഖ്യമന്ത്രിയാണ്. സിഎംഒയിലെ ചിലരാണ് ഇതു സംബന്ധിച്ച് എല്ലാം നിയന്ത്രിക്കുന്നത്. ശബരി വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ചെറുവള്ളി എസ്‌റ്റേറ്റിനെതിരേ കേസുകള്‍ ഒന്നും ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, സ്ഥലം സര്‍ക്കാര്‍ വാങ്ങുംവരെ ശരിയാണെന്ന് സ്ഥാപിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കാതെ നീട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.