ലഖ്നൗ : കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന അഞ്ചേക്കറില്‍ നിര്‍മിക്കുന്ന പള്ളിക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേര് നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. സമവായം എന്ന നിലയിലാണ് ബാബറിന് പകരം കലാമിന്റെ പേര് മുന്നോട്ടുവെയ്ക്കുന്നതെന്ന് വിഎച്ച്പി അറിയിച്ചു.
വിദേശ രാജ്യത്തു നിന്നുള്ള ആക്രമണകാരിയായ ഭരണാധികാരിയായിരുന്നു ബാബര്‍. ഇന്ത്യയില്‍ ഒട്ടനവധി നല്ലവരായ മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുസ്ലിമുകള് ഉണ്ട്. വീര്‍ അബ്ദുള്‍ ഹാമിദ്, അഷ്ഫഖുള്ള ഖാന്, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം. രാജ്യത്തെ സമാധാനത്തിനും വികസനത്തിനും അവര്‍ നല്കിയ പങ്ക് വളരെ വലുതാണ്. ഇതില്‍ ഏതെങ്കിലും ഒരാളുടെ പേര് നല്‍കാമെന്നും വിഎച്ച്പി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
കൂടാതെ അയോധ്യ ക്ഷേത്ര നിര്‍മാണ സമിതിയില്‍ ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷായെ ഉള്‍പ്പെടുത്തണമെന്നും വിഎച്ച്പി ആവശ്യപ്പെടും. അതേസമയം പള്ളിയുടെ പേര് ഒരു തരത്തിലും പ്രാധാന്യം അര്‍ഹിക്കുന്നില്ലെന്ന് ബാബറി കേസില്‍ കക്ഷിയായിരുന്ന ഇഖ്ബാല്‍ അന്‍സാരി പറയുന്നു. സുപ്രീം കോടതി മുന്നോട്ട് വച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കണമോ എന്നതാണ് പ്രധാനം. ഭൂമി ഇതുവരെ ഏറ്റെടുക്കാന്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കും. എന്നാല്‍ ഇനിയും ഹിന്ദുക്കളോടൊപ്പം യാതൊരു കുഴപ്പവുമില്ലാതെ അന്തസ്സോടെ ജീവിക്കുമെന്ന് തനിക്ക് തീര്‍ച്ചയായും ഉറപ്പ് നല്കാന് കഴിയും. രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും അന്‍സാരി പറഞ്ഞു.
അതിനിടെ സുപ്രീം കോടതി വിധി പ്രകാരം മസ്ജിദ് നിര്‍മിക്കാന്‍ അയോധ്യയില്‍ നാലിടങ്ങള്‍ പരിഗണിക്കുന്നതായി ജില്ലാ മജിസ്ട്രേട്ട് അനുജ് ഝാ പറഞ്ഞു. എന്നാല്‍ ഇവ എവിടെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: