അങ്കാര: തുര്‍ക്കി സൈന്യത്തിന്റെ പിടിയിലുള്ള ഐഎസ് ഭീകരരെ അവരുടെ രാജ്യത്തേയ്‌ക്ക് തന്നെ നാടുകടത്താനൊരുങ്ങുന്നു. തുര്‍ക്കി സുരക്ഷാ സൈന്യത്തിന്റെ പിടിയിലായ 11 ഫ്രഞ്ച് ജിഹാദികളേയും വരും ദിവസങ്ങളില്‍ നാടു കടത്തും.
യുഎസില്‍ നിന്നുള്ള ഭീകരനെ തിങ്കളാഴ്‌ച്ച തിരിച്ചയച്ചതായി പ്രദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. കുടാതെ സുരക്ഷാ സൈന്യത്തിന്റെ പിടിയിലായ ഏഴ് ജര്‍മ്മന്‍ പൗരന്മാരേയും വൈകാതെ തന്നെ നാടുകടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഎസ് ഭീകരര്‍ക്കുള്ള ഹോട്ടലല്ല എന്ന തുര്‍ക്കിയെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്ലു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
നാല് ജര്‍മ്മന്‍ പൗരന്മാരെ വ്യാഴാഴ്‌ച്ചയാണ് സ്വദേശത്തേയ്‌ക്ക് തിരിച്ചയയ്‌ക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പ്രസ്താവന നടത്താന്‍ തയ്യാറായിട്ടില്ല. ഐഎസില്‍ ചേര്‍ന്ന യൂറോപ്യന്‍ പൗരന്‍മാരെ സ്വദേശത്തേയ്‌ക്ക് മടങ്ങുന്നതില്‍ യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരത്ത വിമുഖത കാണിച്ചിരുന്നു. ഇവരില്‍ പലരുടെയും പൗരത്വം അതാത് യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കിയതുമാണ്.
ഐഎസില്‍ ചേര്‍ന്ന ഷമീമ ബീഗം എന്ന ബ്രിട്ടീഷ് വനിതയെ തിരിച്ചെടുക്കാത്ത ഗവണ്‍മെന്റിന്റെ തീരുമാനം അടുത്തിടെ വന്‍ വിവാദമായിരുന്നു.
സ്വന്തം രാജ്യത്തെ പൗരന്മാരെ തിരിച്ചെടുക്കാത്തതില്‍ ബ്രിട്ടനുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിബ് എര്‍ദൊഗാനും വിമര്‍ശനവുമായി എത്തിയിരുന്നു. ഐഎസില്‍ നിന്നും സുരക്ഷാ സൈന്യം സിറിയ പിടിച്ചെടുത്തതിനെ തുടര്‍ന്ന്
1200 ഐഎസ് ഭീകരരാണ് നിലവില്‍ തുര്‍ക്കി ജയിലില്‍ കഴിയുന്നത്. ഇതില്‍ 287 പേരെ കഴിഞ്ഞമാസം സിറിയയിലെ കുര്‍ദ്ദുമേഖലയില്‍ നടത്തിയ ആക്രമണങ്ങളില്‍ പിടിച്ചതാണ്.
















