Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ ഗതി മാറ്റിയ അയോധ്യ

1980കളുടെ മധ്യത്തിലാണ് രാമക്ഷേത്ര നിര്‍മാണ പ്രക്ഷോഭം രാജ്യത്ത് തുടങ്ങുന്നത്. രാജ്യമെമ്പാടുമുള്ള സന്യാസി വര്യന്മാരെ അണിനിരത്തിക്കൊണ്ടായിരുന്നു വിശ്വ ഹിന്ദു പരിഷത്തിന്റെ ശ്രമങ്ങള്‍.

കെവിഎസ് ഹരിദാസ് by കെവിഎസ് ഹരിദാസ്
Nov 10, 2019, 01:11 pm IST
in India

സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയോധ്യയിലെത്തിയപ്പോള്‍ കണ്ടു പരിചയപ്പെട്ട ഒരു സംന്യാസിവര്യന്‍ പറഞ്ഞതോര്‍മ്മ വരുന്നു: ‘ ശ്രീരാമചന്ദ്രന് എന്നും കഷ്ടകാലമേ ഉണ്ടായിട്ടുള്ളൂ; വനവാസം, സീതയെ തട്ടിക്കൊണ്ടുപോകല്‍. ധര്‍മിഷ്ഠര്‍ക്ക് എന്നും അങ്ങിനെയാണ്. എന്നാല്‍ അത് മാറും. അതിനൊപ്പം അയോധ്യയും ഇന്ത്യയും മാറും, അത് ചരിത്രമാണ്, യാഥാര്‍ഥ്യമാണ്, പുരാണങ്ങളില്‍  നമുക്ക് അത് കാണാനാവും.’ 1984- 85 കാലഘട്ടത്തിലാണിത്. അക്കാലത്ത് രാമജന്മഭൂമി പ്രക്ഷോഭമൊക്കെ തുടങ്ങുന്നതേയുള്ളൂ; ആദ്യഘട്ടമെന്ന നിലയ്‌ക്ക് രാജ്യമെമ്പാടും ഒരു പ്രചാരണ-സമ്പര്‍ക്ക പരിപാടി നടന്നിരുന്നു എന്നതൊഴിച്ചാല്‍ വേറെ എന്തെങ്കിലും കേട്ടിരുന്നില്ല.  

എന്നാല്‍, ഇന്നിപ്പോള്‍ ഒന്ന് പിന്തിരിഞ്ഞു നോക്കൂ. അയോധ്യയും രാമജന്മഭുമിയും ഇന്ത്യയുടെ  ഗതി തന്നെ മാറ്റിമറിച്ചു എന്നത് ഒരു വസ്തുതയായില്ലേ. അയോധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മിച്ചു എന്നല്ല, അതിനാവശ്യമായ എല്ലാ നീക്കങ്ങളും ഒരുക്കങ്ങളും ഭംഗിയായി നടന്നുവല്ലോ. ഇന്നിപ്പോള്‍ വിധി പ്രസ്താവവും നമ്മുടെ മുന്നിലുണ്ടായിരിക്കുന്നു. രാമജന്മഭൂമി ശ്രീരാമചന്ദ്രന് അവകാശപ്പെട്ടതാണ് എന്ന കോടാനുകോടി രാമഭക്തരുടെ വികാരം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ സൂചിപ്പിക്കുന്നത് ഇതിനിടയില്‍ ഇന്ത്യയിലുണ്ടായിട്ടുള്ള രാഷ്‌ട്രീയ മാറ്റങ്ങളെക്കുറിച്ചാണ്. ശ്രീരാമനെ ഹൃദയത്തിലേറ്റുന്ന ഒരു സര്‍ക്കാര്‍ ഇന്ന് രാജ്യത്തുണ്ട്. ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനത്ത് മനോഹരമായ ക്ഷേത്രം നിര്‍മിക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാനായി ശക്തമായ പ്രസ്ഥാനമിന്നുണ്ട്. ഇതൊക്കെ ചെറിയ കാര്യമല്ലല്ലോ. അതിലേക്കെത്തിയ സംഭവ പരമ്പരകള്‍, അതിലുണ്ടായ രാഷ്‌ട്രീയം ഒക്കെ പരിശോധിക്കപ്പെടേണ്ടതുണ്ടുതാനും. 

1980കളുടെ മധ്യത്തിലാണ് രാമക്ഷേത്ര നിര്‍മാണ പ്രക്ഷോഭം രാജ്യത്ത് തുടങ്ങുന്നത്. രാജ്യമെമ്പാടുമുള്ള സന്യാസി വര്യന്മാരെ അണിനിരത്തിക്കൊണ്ടായിരുന്നു വിശ്വ ഹിന്ദു പരിഷത്തിന്റെ ശ്രമങ്ങള്‍. കുംഭമേളയിലും മറ്റും അവര്‍ ഒത്തുചേര്‍ന്ന് അയോധ്യ പ്രശ്‌നം ഉയര്‍ത്തുകയും ചെയ്തു. അവസാനം ധര്‍മ്മാചാര്യന്മാര്‍ പറയുന്നതനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുക എന്നതായി   ക്ഷേത്ര നിര്‍മാണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന വിഎച്ച്പിയുടെയും രാമജന്മഭൂമി ന്യാസിന്റെയും തീരുമാനം. വിവിധ രീതികളില്‍ പ്രശ്‌നം സമൂഹത്തില്‍  ഉയര്‍ത്താനാണ് അന്ന് തീരുമാനിച്ചത്. ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, അതായത് 1984 സപ്തംബര്‍ – ഒക്ടോബര്‍ മാസത്തില്‍, രാജ്യമെമ്പാടും നടന്ന സമ്പര്‍ക്ക പ്രചാരണ പരിപാടിയാണ് അതില്‍ ആദ്യത്തേത് എന്ന് പറയാമെന്ന് തോന്നുന്നു. രാമജന്മഭൂമി പ്രശ്‌നത്തെ രാജ്യത്തിന്റെ മുഴുവന്‍ സജീവ ശ്രദ്ധയിലെത്തിക്കാന്‍ അത് സഹായകരമായി. രാജീവ് ഗാന്ധി അധികാരത്തിലെത്തിയപ്പോള്‍, 1986 ജനുവരിയില്‍ നടന്ന ഹിന്ദു സമ്മേളനം മറ്റൊരു ആവശ്യം സര്‍ക്കാരിന് മുന്നില്‍ വച്ചു. അയോധ്യയിലെ തര്‍ക്ക മന്ദിരത്തിന്റെ താഴ് തുറന്നുകൊടുക്കണം, അവിടെ പൂജയ്‌ക്ക് അവസരമൊരുക്കണം. അതില്ലെങ്കില്‍ അടുത്ത ശിവരാത്രി നാള്‍ (മാര്‍ച്ച് എട്ട്) ഹിന്ദുക്കള്‍ താഴ് തല്ലിപ്പൊളിക്കും. 

അന്ന് യുപി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയിലെത്തി, താഴ് തുറന്നുകൊടുക്കാന്‍ അനുമതി തേടി. ആദ്യം കോടതി നിരാകരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.  ക്രമസമാധാന പ്രശ്‌നം ഉണ്ടാവില്ല എന്ന് സര്‍ക്കാര്‍ കൊടുത്ത ഉറപ്പ് മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് രാമവിഗ്രഹം ഇരുന്നിരുന്ന ഭാഗത്തെ വാതിലുകള്‍ ഹിന്ദുക്കള്‍ക്ക് ആദ്യമായി തുറന്നുകിട്ടുന്നത്. ഈ വലിയ പ്രക്ഷോഭത്തിന്റെ ചരിത്രത്തില്‍ അതൊരു വലിയ വഴിത്തിരിവായിരുന്നു എന്നത് മറന്നുകൂടാ. മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക്  മുമ്പാണിത്.

രാജീവ് ഗാന്ധിയും വി.പി. സിങ്ങും

അയോധ്യാ വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ്സും രാജീവ് ഗാന്ധിയുമാണ് എന്നതാണിത് കാണിക്കുന്നത്. ഹിന്ദു വോട്ട് ബാങ്ക് സുരക്ഷിതമായി നിലനിര്‍ത്താനുള്ള ആസൂത്രിതമായ നീക്കമായിരുന്നു അത്. ഷാബാനോ കേസിലെ സുപ്രീം കോടതി വിധി വന്നപ്പോഴുണ്ടായ മുസ്ലിം പ്രതിഷേധം തണുപ്പിക്കാന്‍ നിയമനിര്‍മാണത്തിന് കോണ്‍ഗ്രസ് തയാറായി. യഥാര്‍ഥത്തില്‍ മുസ്ലിം വനിതകളെ അവര്‍ വഞ്ചിക്കുകയായിരുന്നു. അന്നുയര്‍ന്ന പ്രശ്‌നമാണ് ഇപ്പോഴത്തെ മുത്തലാഖ് നിയമനിര്‍മാണം വരെ നീണ്ടത് എന്നതും ഓര്‍ക്കേണ്ടതാണ്. അന്ന് മുസ്ലിം മതമൗലിക വാദികള്‍ക്ക് കീഴടങ്ങി എന്നും അതുകൊണ്ട് ഹിന്ദു സമൂഹത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു എന്നും രാജീവ് ഗാന്ധി തിരിച്ചറിഞ്ഞു. ആ ചീത്തപ്പേര് മാറ്റുന്നതിന് എന്തുവേണം എന്ന ചിന്തയാണ് കോണ്‍ഗ്രസ്സിനെ അയോധ്യയില്‍ എത്തിച്ചത്. അയോധ്യയിലെ തര്‍ക്കമന്ദിരത്തിലെ താഴ് തുറന്നുകൊടുത്ത തീരുമാനവുമുണ്ടായതും അതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍,  ഇത് രണ്ടും മുസ്ലീങ്ങളെ കോണ്‍ഗ്രസ്സിനെതിരാക്കി എന്നാണ്  കാണുന്നത്. ഷാബാനോ കേസിന്റെ സമയത്ത് പിന്തുണച്ച മുസ്ലിം മതമൗലിക വാദികളും  അപ്പോള്‍ രാജീവ് ഗാന്ധിക്കെതിരായി. 

ആ കെട്ടിടം തകര്‍ന്ന ഒന്നാണ്, ഒന്ന് ഉന്തിയാല്‍ താഴെ വീഴും

 അയോധ്യ പ്രശ്‌നത്തിലെ പലരുടെയും കാപട്യങ്ങള്‍ മുന്‍പ് ബിജെപി തന്നെ തുറന്നുകാട്ടിയിട്ടുണ്ട്. അയോധ്യ സംബന്ധിച്ച ബിജെപിയുടെ ധവളപത്രം (1993) അത് വിശദീകരിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി വി.പി. സിങ് സ്വീകരിച്ച നിലപാടാണ് അതില്‍ പ്രധാനം. 1989ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് മുംബൈയിലെ എക്‌സ്പ്രസ് ടവേഴ്സില്‍ ചേര്‍ന്ന യോഗത്തില്‍ വി.പി. സിങ് പറഞ്ഞ കാര്യമാണത്. രാംനാഥ് ഗോയങ്കയാണ് അതിന് വഴിയൊരുക്കിയത്. ഗോയങ്കയ്‌ക്ക് പുറമെ ആര്‍എസ്എസ് നേതാക്കളായ ഭാവുറാവു ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, ബിജെപി നേതാവ് എല്‍.കെ. അദ്വാനി,   മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രഭാഷ് ജോഷി, എസ്.  ഗുരുമൂര്‍ത്തി എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. അധികാരത്തിലേറിയാല്‍ അയോധ്യ പ്രശ്‌നം നാലു മാസത്തിനകം പരിഹരിക്കാം എന്നതായിരുന്നു അന്ന് വി. പി. സിങ് നല്‍കിയ ഉറപ്പ്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് വി.പി. സിങ് സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചത്. അന്ന് മുംബൈയിലെ ആ യോഗത്തില്‍ വി.പി. സിങ് പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്, മസ്ജിദ് ഇപ്പോള്‍ എവിടെയാണ്, അതിപ്പോള്‍ത്തന്നെ ഒരു ക്ഷേത്രമാണ്.’ ‘ആ കെട്ടിടം തകര്‍ന്ന ഒന്നാണ്, ഒന്ന് ഉന്തിയാല്‍ താഴെ വീഴും.’ അക്കാലത്ത് അരുണ്‍ ഷൂരി ഒരു ലേഖനത്തില്‍ ഈ പരാമര്‍ശങ്ങള്‍ എടുത്തുപറഞ്ഞതുമോര്‍ക്കുക. അതുപോലെ അനവധി നേതാക്കള്‍ സ്വകാര്യമായി പറഞ്ഞതും ചൂണ്ടിക്കാണിക്കാനുണ്ട്. 

ബിജെപി രാഷ്‌ട്രീയമായി ഈ പ്രക്ഷോഭ പരിപാടികളില്‍ തുടക്കത്തില്‍ അണിനിരന്നിരുന്നില്ല. ബിജെപി നേതാക്കളായ രാജാമാതാ വിജയരാജെ സിന്ധ്യ, വിനയ് കത്യാര്‍ തുടങ്ങിയവര്‍ അയോധ്യ സമരത്തിന്റെ  മുന്‍നിരയിലുണ്ടായിരുന്നു എന്നത് ശരി. എന്നാല്‍, അത് വ്യക്തികള്‍ എന്ന നിലയ്‌ക്കായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരൊക്കെ രാമജന്മഭൂമി മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. പാലംപൂരില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയമാണ് ബിജെപിയുടെ നിലപാടില്‍ വഴിത്തിരിവായത്. രാമജന്മഭൂമി വീണ്ടെടുത്ത് ഹിന്ദുക്കള്‍ക്ക് കൈമാറണം, അവിടെ സോമനാഥില്‍ നെഹ്റു സര്‍ക്കാര്‍ ചെയ്തത് പോലെ ഒരു മഹാക്ഷേത്രം സര്‍ക്കാര്‍ തന്നെ നിര്‍മിക്കണം എന്നതായിരുന്നു ആ പ്രമേയത്തിന്റെ അന്തസ്സത്ത. കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ അയോധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മാണത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യും എന്ന് പിന്നീട് പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കുകയും ചെയ്തു. അങ്ങിനെ തികച്ചും ഭാവാത്മകമായാണ്  കോണ്‍ഗ്രസ്സിന്റെ ‘ഹിന്ദു കാര്‍ഡ്’ നീക്കത്തെ ബിജെപി കൈകാര്യം ചെയ്തത്. 1984ല്‍ ലോക്‌സഭയില്‍ വെറും രണ്ടു സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപി പിന്നീട് അനവധി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലേറുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. ആ ജൈത്രയാത്രയുടെ തുടര്‍ച്ചയാണ് ഇന്നും കാണുന്നത്.

രഥയാത്രയില്‍ എല്‍.കെ. അദ്വാനിക്കൊപ്പം പ്രമോദ് മഹാജന്‍

രാഷ്‌ട്രീയത്തെ മാറ്റി മറിച്ച രഥയാത്ര

സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര. അയോധ്യ പ്രക്ഷോഭത്തില്‍ നിര്‍ണായകമായത് അദ്വാനിയുടെ ഈ യാത്ര തന്നെയായിരുന്നു. അത്തരമൊരു തീരുമാനത്തിലേക്ക്  എത്തിച്ച സാഹചര്യം തന്റെ ആത്മകഥയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രമോദ് മഹാജന്‍ അയോധ്യ പ്രശ്‌നത്തെ സമീപിച്ചതും ആ ചര്‍ച്ചകള്‍ രഥയാത്രയുടെ ദിശയിലേക്ക് നീങ്ങിയതുമൊക്കെ. ബിജെപിയെ ബഹുജന പ്രസ്ഥാനമാക്കി ഉയര്‍ത്തിയ പരിപാടികൂടിയായിരുന്നു അത്. അത് രാജ്യത്തെമ്പാടും ശ്രീരാമ ചിന്ത വ്യാപിപ്പിച്ചു. രാമക്ഷേെ്രത്ത അവഗണിക്കാനാവാത്ത പ്രശ്‌നമാക്കി മാറ്റി. ഈ നൂറ്റാണ്ടില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തെ മാറ്റി മറിച്ച ഒരു സുപ്രധാന സംഭവം എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. രഥത്തിലേറി അയോധ്യ വരെ  എത്താന്‍ അന്ന് അദ്വാനിക്കായില്ല; ഇടയ്‌ക്ക് ബീഹാറിലെ സമസ്തിപ്പൂരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 

ഇതേത്തുടര്‍ന്നാണ് ബിജെപി ശക്തമായ രാഷ്‌ട്രീയ മുന്നേറ്റം രാജ്യത്ത് നടത്തുന്നത്. യുപി അടക്കം ഒട്ടനവധി സംസ്ഥാനങ്ങളില്‍ അവര്‍ അധികാരത്തിലേറി. 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ന്നു. കേന്ദ്രത്തില്‍ നരസിംഹ റാവു സര്‍ക്കാര്‍, യുപിയില്‍ കല്യാണ്‍ സിങ് സര്‍ക്കാരും. അവിടെ രാംലാലയുടെ വിഗ്രഹം എത്രയോ കാലമായുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ആ കെട്ടിടം ഭക്തര്‍ക്കായി തുറന്നുകൊടുക്കുകയും നിത്യ പൂജ ആരംഭിക്കുകയുമൊക്കെ ചെയ്തിരുന്നു. ശ്രീരാമ വിഗ്രഹവും നിത്യ പൂജയുമൊക്കെ ഉള്ള സ്ഥലമെങ്ങിനെയാണ് ഒരു മുസ്ലിം പള്ളിയാവുക?. അതുകൊണ്ടുതന്നെ,  അന്ന് തകര്‍ന്നത് മുസ്ലിം പള്ളിയുടെ മാതൃകയിലുള്ള ഒരു കെട്ടിടം മാത്രമായിരുന്നു എന്ന് വിശദീകരിച്ചാല്‍ തെറ്റാവുകയില്ല. ഈ കാര്യങ്ങള്‍, നേരത്തെ സൂചിപ്പിച്ചത് പോലെ,  ഒട്ടെല്ലാ രാഷ്‌ട്രീയക്കാരും മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നതാണ്. എന്നാല്‍, മുസ്ലിം വോട്ടിനെ ഭയന്നും ‘കപട സെക്കുലര്‍ ഇമേജ്’ ഓര്‍ത്തുമൊക്കെ അവര്‍ അത് പരസ്യമായി സമ്മതിച്ചിരുന്നില്ല എന്നുമാത്രം. തര്‍ക്ക മന്ദിരം തകര്‍ന്നതോടെ രാമക്ഷേത്ര പ്രശ്‌നത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങുകയായിരുന്നു. അതാണിപ്പോള്‍ കോടതിയുടെ തീര്‍പ്പിലേക്ക് എത്തിച്ചത്. 

ഡിസംബര്‍ ആറിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നരസിംഹ റാവു സര്‍ക്കാര്‍ രാജ്യത്തെ എല്ലാ ബിജെപി സംസ്ഥാന സര്‍ക്കാരുകളെയും പിരിച്ചുവിട്ടു. ആര്‍എസ്എസിനെ നിരോധിച്ചു. അതിനൊക്കെ ശേഷമാണ് 1996 മുതല്‍ 1999 വരെ ബിജെപി വലിയ വളര്‍ച്ച കൈവരിച്ചത്; 1998 ലും 1999 ലും എബി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി.  

വാജ്പേയി സര്‍ക്കാരിന്റെ  കാലഘട്ടത്തില്‍  അയോധ്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കുറെയേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. അന്നത്തെ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. കേസുകള്‍ കോടതിയിലുമെത്തി. ഇപ്പോള്‍ വിധി വന്നിരിക്കുന്നു. 

 രഥയാത്രയില്‍ എല്‍.കെ. അദ്വാനിക്കൊപ്പം നരേന്ദ്ര മോദി

ഹൈന്ദവ-ദേശീയ മുന്നേറ്റത്തിന്റെ അലകള്‍

രാഷ്‌ട്രീയമായ സ്വാധീനങ്ങള്‍ക്കപ്പുറം സാമൂഹ്യമായ ചലനങ്ങള്‍ക്ക് അയോധ്യ പ്രക്ഷോഭം വഴിതുറന്നു. പിന്നീട് പലപ്പോഴും ദൃശ്യമായ ഹൈന്ദവ-ദേശീയ മുന്നേറ്റത്തിന്റെ അടിത്തറയായി ശ്രീരാമ ഭക്തി മാറി. കോടാനുകോടി ജനങ്ങളെ രാമക്ഷേത്ര നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെടുത്താന്‍ സാധിച്ചു. സ്വാതന്ത്ര്യ സമരകാലത്തേതിനു സമാനമായ ബഹുജന-ഹൈന്ദവ മുന്നേറ്റമായിരുന്നല്ലോ അത്. അതിന് സാധിച്ചത് എന്തുകൊണ്ടാണ്?. 

തീര്‍ച്ചയായും ശ്രീരാമന്‍ എല്ലാവരുടെയും ഹൃദയത്തിലുണ്ടായിരുന്നു; അതിനെ ഒന്ന് ഉണര്‍ത്തുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്. അതിന് ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചു. മാസങ്ങളുടെ തയാറെടുപ്പുകള്‍, രാജ്യമെമ്പാടുമുള്ള ഒരുക്കങ്ങള്‍, ഗ്രാമഗ്രാമാന്തരങ്ങളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍, ഓരോ വീടും അയോധ്യയായി മാറുകയായിരുന്നു. 

അയോധ്യ പ്രക്ഷോഭത്തിന്റെ  മറ്റൊരു വലിയ സംഭാവന ഹിന്ദു സമൂഹത്തിലുണ്ടായ ഏകതയും ഐക്യവുമാണ്. ഹിന്ദു സമൂഹത്തെ ഒരു ചരടില്‍ കോര്‍ക്കാന്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന് സാധിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത് വലിയ മാറ്റം തന്നെയായിരുന്നു. ശ്രീരാമചന്ദ്രന്റെ ആശീര്‍വാദവും അനുഗ്രഹവുമുള്ള ഹിന്ദുത്വത്തിന്റെ വിജയം എന്നാണ് രാമജന്മഭൂമി പ്രസ്ഥാനത്തെ വിലയിരുത്തുന്നത്.

അയോധ്യയില്‍ കെ.കെ. നായര്‍ കൊളുത്തിയ നെയ്‌ത്തിരി രാമഭക്തരുടെ മനസ്സില്‍ തീപ്പന്തമായി എരിയാന്‍ തുടങ്ങിയിട്ട് ആറു പതിറ്റാണ്ട്; നായരുടെ ഇടപെടലുകള്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കി

 അയോധ്യയുടെ സന്ദേശം

  

അനുരഞ്ജനം പൊളിച്ചത് ഇടത് ബുദ്ധിജീവികള്‍

ക്ഷേത്രത്തിനു വേണ്ടി മാത്രമായിരുന്നില്ല പോരാട്ടം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.