Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തര്‍ക്കങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അയോധ്യ ശാന്തമായിരുന്നു; സരയൂ തീരത്തെ രാമപുണ്യങ്ങളിലൂടെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2019, 09:59 pm IST
in India

തര്‍ക്കങ്ങളും അവകാശവാദങ്ങളുംകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അയോധ്യ ശാന്തമായിരുന്നു. ക്ഷേത്ര നഗരങ്ങളിലെ ആത്മീയ ശാന്തത. ശ്രീരാമ ജന്മത്താല്‍ പുണ്യമായ സാകേതിനെ തഴുകിയൊഴുകുന്ന സരയൂ തീരത്തെ സ്നാനഘട്ടങ്ങള്‍, ലക്ഷ്മണ്‍ ഗഡി, ഹനുമാന്‍ ഗഡി, കനക്ഭവന്‍, സീതാരസോയി, തീര്‍ത്ഥ് കാ താകൂര്‍, ആയിരക്കണക്കിന് സഞ്ചാരികളെയും തീര്‍ഥാടകരെയും ഈ പുണ്യനഗരി ആകര്‍ഷിക്കുന്നു.

സാക്ഷാല്‍ വൈവസ്വത മനു സ്ഥാപിച്ചതാണ് കോസല രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന അയോധ്യ. സൂര്യവംശ ചക്രവര്‍ത്തിമാരുടെ തലസ്ഥാനം. അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ക്കും ജയിക്കാനാകാത്തത് എന്നാണ്.  രാമപുത്രന്‍ ലവന്‍ ആണ് ഇവിടെ രാമജന്മഭൂമി ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീടത് വിക്രമാദിത്യനും ഗഡ്വാള്‍ രാജാക്കന്മാരും പുനര്‍നിര്‍മിച്ചു.

 1992 മുതല്‍ താല്‍കാലിക രാമക്ഷേത്രത്തില്‍ പൂജയും ആരാധനയും ദര്‍ശനവും മുടങ്ങാതെ നടക്കുന്നു. കര്‍ശന പരിശോധനകളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ നടന്നുവേണം ഇവിടെയെത്താന്‍. രാമമന്ത്രങ്ങള്‍ മുഴങ്ങുന്ന വഴിനീളെ ഭക്തരെ കാത്തിരിക്കുന്നത് പൂവും പ്രസാദവും കുങ്കുമക്കുറിയും. സുരക്ഷാ സൈനികര്‍ അതീവ ജാഗ്രതയോടെ കാവല്‍നില്‍ക്കുന്നു. 

തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഹനുമാന്‍ ഗഡി. അയോധ്യാനഗരത്തിന്റെ മധ്യഭാഗത്തായാണ് നാലുവശങ്ങളും ചുറ്റപ്പെട്ട കോട്ടയ്‌ക്കുള്ളിലെ ഹനുമാന്‍ ക്ഷേത്രം. 76 പടികള്‍ കയറിയാല്‍ പ്രധാന ക്ഷേത്രത്തിന്റെ മുന്നിലെത്താം. ഹനുമാന്റെ മാതാവായ അഞ്ജനയുടെ വലിയ പ്രതിമ. അവരുടെ മടിയില്‍ ഇരിക്കുന്നു ഹനുമാന്‍. വിശ്വാസമനുസരിച്ച് അയോധ്യയെ സംരക്ഷിക്കാനായി ഹനുമാന്‍ ക്ഷേത്രത്തിനുള്ളിലെ ഗുഹയിലാണ് താമസിച്ചിരുന്നതത്രേ. ഇപ്പോഴും ഇവിടെ ഹനുമല്‍ സാന്നിധ്യമുണ്ടന്ന് സങ്കല്‍പ്പം.

ശ്രീരാമന്‍ അശ്വമേധ യാഗം നടത്തിയ ഇടമാണ് തീര്‍ഥ് കാ താകൂര്‍. ഇവിടെ ആരാധിക്കുന്നതും ശ്രീരാമനെയാണ്. സരയൂ നദിയുടെ തീരത്താണ് കറുത്ത കല്ലില്‍ നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രം. രാമന്റെയും സഹോദരന്മാരായ ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ തുടങ്ങിയവരുടെയും അനേകം പ്രതിഷ്ഠകള്‍ കാണാം. രാമന്റെ വളര്‍ത്തമ്മയായ കൈകേയി സീതാ ദേവിക്ക് സമ്മാനമായി നിര്‍മിച്ചു നല്‍കിയ കനക് ഭവന്‍ ആണ് മറ്റൊരു കേന്ദ്രം. അയോധ്യയിലെ ഏറ്റവും പഴയതും, ഇപ്പോഴും നിലനില്‍ക്കുന്നതുമായ ക്ഷേത്രമാണ് കനക്ഭവന്‍. ഇവിടെയും രാമന്റെയും സീതയുടെയും ഒട്ടേറെ പ്രതിമകള്‍ കാണാം.

രാമനുമായി ബന്ധപ്പെട്ട അയോധ്യയിലെ മറ്റൊരു സ്ഥലമാണ് ഗുപ്തര്‍ ഘട്ട്. ഇവിടെവച്ചാണ് രാമന്‍ സരയുവിന്റെ ആഴങ്ങളിലേക്ക് പോയതും, സ്വര്‍ഗാരോഹണം നടത്തിയതും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ചെയ്ത തെറ്റുകളില്‍നിന്ന് മോചനം നേടി മോക്ഷഭാഗ്യം ആഗ്രഹിച്ചാണ് വിശ്വാസികള്‍ ഈ പവിത്രമായ സ്ഥലത്ത് എത്തുക. സരയൂതീരത്തെ മറ്റൊരു ക്ഷേത്രമാണ് നാഗേശ്വര്‍ നാഥ്. ശ്രീരാമ പുത്രന്‍ കുശന്‍ നാഗകന്യകയ്‌ക്കായി പണികഴിപ്പിച്ച ക്ഷേത്രം. മണിപര്‍വതമാണ് അയോധ്യയിലെ മറ്റൊരു ആകര്‍ഷക കേന്ദ്രം. സ്വയംവര സമയത്ത് ജനക മഹാരാജാവ് നല്‍കിയ സ്വര്‍ണവും രത്‌നങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒരു മലയോളം ഉണ്ടായിരുന്നു. അതാണ് 65 അടി ഉയരമുള്ള മണി പര്‍വതം എന്നാണ് വിശ്വാസം. മലമുകളില്‍ ചെറിയൊരു ക്ഷേത്രവുമുണ്ട്. 

അയോധ്യയിലെത്തുന്നവരെ ആകര്‍ഷിക്കുന്ന മറ്റൊരിടം കര്‍സേവാപുരമാണ്. രാമക്ഷേത്ര നിര്‍മാണത്തിനായി തൊണ്ണൂറുകളില്‍ ആരംഭിച്ച പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കര്‍സേവാപുരം മറ്റൊരു തീര്‍ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രാര്‍ഥനയ്‌ക്കായി ഗ്രാമീണര്‍ കൂട്ടത്തോടെയെത്തുന്നു. അയോധ്യ സന്ദര്‍ശിക്കുന്നവര്‍ ക്ഷേത്രനിര്‍മാണം കാണാതെ മടങ്ങാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

India

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.