ന്യൂദല്‍ഹി: അയോധ്യാ കേസില്‍ ക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്ന് വന്നതിന് പിന്നാലെ എല്‍.കെ. അദ്വാനിയെ പ്രകീര്‍ത്തിച്ച് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി. രാമ ജന്മഭൂമി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഉമാഭാരതിയുടെ പരാമര്‍ശം.
പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ അദ്വാനിയുടെ പാദങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു. ക്ഷേത്രനിര്‍മാണത്തിനുള്ള അദ്വാനിയുടെ സമര്‍പ്പണം ബിജെപിയുടെ വിജയത്തിന്റെ അടിസ്ഥാനമായെന്നും അധികാരത്തില്‍ തിരികെ എത്താന്‍ കാരണമായെന്നും അവര്‍ പറഞ്ഞു.
അയോധ്യ വിഷയം ദേശീയതയുടെ ഭാഗമാക്കി മാറ്റിയ അദ്വാനി, അതുവഴി രാജ്യത്തെ മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് കാണിച്ചുതന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഘാളിനെയും അവര്‍ പ്രകീര്‍ത്തിച്ചു.
അയോധ്യ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത ആളുകൂടിയാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ ഉമാഭാരതി.
















