ചെന്നൈ: തമിഴ്‌നാട്ടില്‍ സൂപ്പര്‍ താരം കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് കനത്ത തിരിച്ചടി. മൂന്ന് നേതാക്കള്‍ കമലിന്റെ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നു. രണ്ടു ദിനസം മുന്‍പാണ് തമിഴ്‌നാട്ടിലെ ബിഡജെപി നേതാവ് പൊന്‍ രാധാകൃഷ്ണനെ നേരില്‍ കണ്ടു ബിജെപിയില്‍ അംഗത്വം എടുത്തത്. ഇവര്‍ മൂവരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികളായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം അണ്ണാ ഡിഎംകെയ്‌ക്ക് ബദലാവാനുള്ള ശ്രമത്തിനിടെയാണ് തിരിച്ചടിയുണ്ടായത്. മയത്തിന്റെ അറക്കോണം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാജേന്ദ്രന്‍, കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശ്രീകാരുണ്യ, ചിദംബരത്ത് നിന്ന് മത്സരിച്ച രവി എന്നിവരാണ് ബിജെപിയിലേക്ക് പോയത്. സംസ്ഥാനത്ത് രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമായതിനാലാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതിനോട് കമല്‍ഹാസന്‍ പ്രതികരിച്ചിട്ടുല്ല. മികച്ച സംഘാടക പ്രവര്‍ത്തനവും പാര്‍ട്ടിക്കില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടവും നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട്.
ഞങ്ങള്‍ വളരെ യുവത്വം നിറഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടിയാണ്. നിരവധി പേര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളുടെ നേതാവായ കമല്‍ഹാസനാണ് പാര്‍ട്ടിയുടെ ശക്തി. യുവാക്കള്‍ക്ക് ഇപ്പോഴും ഈ പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. എന്തുകൊണ്ടാണ് മൂന്നംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഞങ്ങള്‍ വിശകലനം ചെയ്യും. പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള സ്ഥാനം കിട്ടാത്തത് കൊണ്ടാണ് അവര്‍ രാജിവെച്ച് പോയതെന്ന് വിശ്വസിക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം വക്താവിന്റെ വാദം. നേരത്തെ പുതിയ 16 നേതാക്കളെ സംസ്ഥാന തലത്തില്‍ നിയമിച്ചിരുന്നു. വിവിധ ഘടകങ്ങളിലായിട്ടായിരുന്നു നിയമനം. അതേസമയം ബിജെപി മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
















