വിസര്‍പ രോഗികളുടെ മലബന്ധം മാറാന്‍:
ത്രികോല്പകൊന്ന 50ഗ്രാം പൊടിച്ച് ഓരോ സ്പൂണ്‍
പൊടി ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീര് 50 മില്ലി എടുത്ത് അതില്‍ ചാലിച്ച് കഴിക്കുക.
സന്ധികളില്‍ വേദനയും കുത്തിനോവുമുണ്ടാകുന്ന വിസര്പത്തിന്:
മുത്തങ്ങാക്കിഴങ്ങ്, വേപ്പിന് തൊലി, കാട്ടുപടവലം, ദേവതാരം, മരമഞ്ഞള്‍ത്തൊലി, വരട്ടുമഞ്ഞള്‍, മുന്തിരിങ്ങാപ്പഴം, കുറുന്തോട്ടി വേര്, ചുക്ക്, ബ്രഹ്മി, ചെങ്ങഴുനീര്‍ക്കിഴങ്ങ്, കൊടിത്തൂവവേര്, കൊത്തമ്പാലരി, കിരിയാത്ത്, രാമച്ചം, ഇരുവേലി ഇവ ഓരോന്നും പത്തുഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് കഴിക്കാം.
വിസര്പത്തിന്റെ ചുട്ടുനീറ്റല്‍ മാറ്റുന്നതിന് :
അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍തൊലി, പേരാല്‍തൊലി, എന്നീ നാലുകൂട്ടങ്ങള്ക്കൊപ്പം അവയുടെ തളിരില, മുത്തങ്ങാക്കിഴങ്ങ്, രാമച്ചം, ഇരട്ടിമധുരം എന്നിവ സമമായെടുത്ത് കാടിവെള്ളത്തിലരച്ച് മൂന്നു മണിക്കൂര്‍ ഇടവിട്ടു തേച്ചാല്‍ വിസര്പത്തിന്റെ ചുട്ടുനീറ്റലും പുകച്ചിലും മാറും. വിസര്പവിസ്ഫോടനങ്ങളില് എണ്ണയും നെയ്യും വിരോധമാണെങ്കിലും മരുന്നു ചേര്‍ത്തുണ്ടാക്കുന്ന നെയ്യ് അതാതു ദോഷങ്ങള്‍ മാറാന്‍ ഗുണപ്രദമാണ്.
വിസര്‍പം ഭേദമാക്കുന്നതിനുള്ള നെയ്യ് ഉണ്ടാക്കുന്ന വിധം:
നറുനീണ്ടിക്കിഴങ്ങ്, താമരവളയം, ചന്ദനം, രാമച്ചം, കൊട്ടം, അത്തി, ഇത്തി, അരയാല്‍, പേരാല്‍ ഇവയുടെ മൊട്ടുകള്‍, താമയല്ലി, ചെങ്ങഴു
നീര് കിഴങ്ങ് ഇവ ഓരോന്നും പത്തു ഗ്രാം വീതം പശുവിന് പാലില്‍ അരച്ചെടുത്ത് നാലു കിലോ കറുകപ്പുല്ല് ഇടിച്ചു പിഴിഞ്ഞ നീര് നാലു ലിറ്ററെടുത്ത് അതില്‍ കലക്കി, അതിലേക്ക് ഒരു ലിറ്റര്‍ നറുനെയ്യും ഒരു ലിറ്റര്‍ പശുവിന് പാലും ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരിച്ച് 20 മില്ലി വീതം ദിവസം രണ്ടു നേരം കുടിക്കുകയും ദേഹത്ത് തേക്കുകയും ചെയ്താല്‍ എല്ലാവിധ വിസര്‍പ രോഗങ്ങളും അവയുടെ ദോഷങ്ങളും ശമിക്കും.
വിസര്പത്തിനുള്ള തൈലം:
പച്ചമഞ്ഞള്‍ നാലു കിലോ ഇടിച്ചു പിഴിഞ്ഞ നീര് നാലുലിറ്റര്‍, പര്‍പ്പടകപ്പുല്ല് നാലു കിലോ ഇടിച്ചു പിഴിഞ്ഞ നീര് നാലു ലിറ്റര്‍ എള്ളെണ്ണ ഒരു ലിറ്റര്‍, അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, ചന്ദനം, രാമച്ചം, കൊട്ടം, തവിട്ട്വേമ്പാട, കച്ചോലക്കിഴങ്ങ്, അകില് ഇവ ഓരോന്നും പത്തുഗ്രാം വീതം പൊടിച്ച് അരച്ച് കല്ക്കമായി ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ എല്ലാ കുഷ്ഠങ്ങളും എല്ലാ വിസര്‍പ വിസ്ഫോടനങ്ങളും ചൊറി, ചിരങ്ങ് എന്നിവയും ഭേദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: