വാഷിങ്ടണ്‍ : ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യുഎസ്. പാക് മണ്ണിലെ സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബ ജെയ്ഷ ഇ മുഹമ്മദ് തുടങ്ങിയവയ്‌ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ല.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ദുര്‍ബലരും സാധാരണക്കാരേയും കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഭീകര സംഘടനകളുടെ പരിശീലനവും , ധനസമാഹരണവും ഇവര്‍ നടത്തുന്നുണ്ട്. 2008 ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ പാക്കിസ്ഥാന്‍ ആസ്ഥാനമായുളള ലഷ്‌കര്‍ ഇ തൊയിബയും, ജെയ്ഷ ഇ മുഹമ്മദും ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ആക്രമിക്കാന്‍ ലക്ഷ്യമിടുന്നു.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളും, കലാപകാരികളും ഉള്‍പ്പടെയുളളവര്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം തുടരുകയാണ്. ജമ്മു കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനെ കുറപ്പെടുത്തി. ഭീകരരെ കണ്ടെത്തുന്നതിനും, തടസ്സപ്പെടുത്തുന്നതിനും തരം താഴ്‌ത്തുന്നതിനും ഇന്ത്യ തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
















