ദുബായ്: ജന്മഭൂമി സംഘടിപ്പിക്കുന്ന മോഹന്‍ലാലും കൂട്ടുകാരും മെഹാഷോയുടെ ടീസര്‍ പുറത്തിറക്കി. പരിപാടിയിലേക്ക് മോഹന്‍ലാല്‍ നേരിട്ട് ക്ഷണിക്കുന്നതാണ് ഉള്ളടക്കം. ‘നവംബര്‍ 22 ന് ഞങ്ങള്‍ ദുബായിയിലേക്ക്. മോഹന്‍ലാലും കൂട്ടുകാരും. അതായത് ഞാനും എന്റെ കൂട്ടുകാരും…. അതു നമ്മുക്ക് കാണാം, കാണണം.’ എന്ന് മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാലിന്റെ സംഭാഷണത്തോടൊപ്പം ദുബായിയുടെ വര്‍ണ്ണചിത്രങ്ങളും പ്രിയദര്ശന്, സുരേഷ് കുമാര്‍, മണിയന്‍പിള്ള രാജു, എം ജി ശ്രീകുമാര്‍, ഇന്നസെന്റ്, നെടുമുടി വേണു, അശോക് കുമാര്‍, സനല്‍കുമാര്‍…. തുടങ്ങിയവരുടെ ചിത്രങ്ങളും മിന്നിമറയുന്നതാണ് 30 സെക്കന്റ് നീളുന്ന ടീസര്‍.
ദുബായില്‍ നടന്ന ചടങ്ങില്‍ ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കി.ജന്മഭൂമി സൗഹൃദ വേദി ചാപ്റ്ററുകളുടെയും ഫ്രണ്ടസ് ഓഫ് ഇന്ത്യയുടേയും പ്രധാന പ്രതിനിധികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: