ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം ഇര്ഫാന് പത്താന് അഭിനയരംഗത്ത് സജീവമാവുകയാണ്. ചിയാന്‍ വിക്രമിനൊപ്പം വിക്രം 58 എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമയില്‍ തന്റെ ഇന്നിംഗ്സ് തുടങ്ങുന്നത്. ഗാലറിയിലെ ആരവങ്ങള്‍ ആവോളം ആസ്വദിച്ച താരം ഇനി വെള്ളിത്തിരയിലെ മിന്നും താരമാകും. സിനിമയില്‍ അഭിനയിക്കുന്ന കാര്യം സ്ഥിതീകരിച്ച് ഇര്ഫാന് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ‘പുതിയ തുടക്കം, പുതിയ വെല്ലുവിളി, പ്രതീക്ഷയോടെ മുന്നോട്ട്’ എന്നാണ് ഇര്ഫാന് വീഡിയോക്കൊപ്പം കുറിച്ചത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.
ഹര്ഭജന് സിങ്ങിനുശേഷം ടെസ്റ്റില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് ഇര്ഫാന്. 2012നു ശേഷം ഇര്ഫാന് പത്താന് അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. 2012ല്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20യിലാണ് ഇര്ഫാന് അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റില്‍ കളിച്ച ഇര്ഫാന് 100 വിക്കറ്റെടുത്തിട്ടുണ്ട്. 102 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റുകളും ഇര്ഫാന് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: