ലഖ്‌നൗ : അയോധ്യ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘം ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്. ഭീകര സംഘം നേപ്പാള്‍ വഴി ഉത്തര്‍പ്രദേശിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. സംഭവത്തെ ഇന്റലിജന്‍സ് ഏജന്‍സി അതീവ ഗൗരവമായി എടുക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഴ് പാക് ഭീകരര്‍ യുപിയില്‍ പ്രവേശിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടയിട്ടിരിക്കുന്ന വിവരം. അയോധ്യ, ഫൈസാബാദ്, ഗോരഖ് പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുകയാണെന്ന് കരുതുന്നത്. ഏഴ് ഭീകരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് കൗമി ചൗധരി എന്നിവരാണ് സംഘത്തിലുളളത്. അയോധ്യ കേസ് വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലും ഭീകരര്‍ എത്തിയെന്ന മുന്നറിയിപ്പിലും സംസ്ഥാനത്തെ സുരക്ഷ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കിയിട്ടുണ്ട്.
















