മുംബൈ : മഹാരാഷ്‌ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തടസ്സമാവില്ലെന്ന് ശിവസേന. ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കി ബിജെപി വിശ്വസവോട്ട് തേടുമെന്നിരിക്കേയാണ് ശിവസേന അയഞ്ഞത്. സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സം നില്‍ക്കില്ലെന്നും അറിയിച്ചിട്ടുണ്ട്്.
സര്‍ക്കാര്‍ രൂപീകരണത്തിന് നാലുദിവസം മാത്രം അവശേഷിക്കേയാണ് ശിവസേന നിലപാടില്‍ നിന്നും മാറിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് മുന്നോട്ട് വരേണ്ടതെന്ന് എംപി സഞ്ഡയ് റാവുത്ത് അറിയിച്ചു. നിയമൂസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റ് നേടി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി.
അതിനിടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മില്‍ കൂടിക്കാഴ്‌ച്ച നടത്തി. ഇതുമാി ബന്ധപ്പെട്ട് എന്‍സിപി നേതാവ് ശരദ് പവാറും സോണിയ ഗാന്ധിയും തമ്മില്‍ ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്തുണ അറിയിച്ചെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സഖ്യത്തിന് സാധിക്കില്ല. അതിനാല്‍ കോണ്‍ഗ്രസ് സഖ്യം പ്രതിപക്ഷത്തിരിക്കാനാണ് ലക്ഷ്യം വെയ്‌ക്കുന്നത്.
എന്‍സിപി നേതാക്കളില്‍ പ്രമുഖര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസുള്ളതിനാലും ഭരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത്തവണ ഭൂരിപക്ഷം തെളിയിക്കുന്നതിന് സ്വതന്ത്രരും ചെറുകക്ഷികളുമായി പുറത്തുനില്‍ക്കുന്ന 29 പേരുടെ നിലപാട് നിര്‍ണായകമാണ്. ഇവരില്‍ 15 പേരുടെ പിന്തുണ ബിജെപിയും 7 പേരുടേതു ശിവസേനയും അവകാശപ്പെടുന്നു. മറ്റ് 7 പേരുടേതു വ്യക്തമല്ല.
















