ഒന്നല്ല, പത്തല്ല, ശിലയില്‍ തീര്‍ത്ത ഒരുകോടിയോളം ശിവരൂപങ്ങള്‍. കൃത്യമായി പറഞ്ഞാല്‍ ഒരു കോടിക്ക് ഒന്നു കുറവ്. അതായത് ‘ഉനകോടി’. ത്രിപുരയില്‍, കാലഭൈരവന് വാഴുന്ന ‘ഉനകോടി’ ഗ്രാമത്തിന് ആ പേരു ലഭിച്ച കഥയും കാഴ്ചയോളം വിസ്മയം പകരുന്നു.
കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും നിറയെ പച്ചപ്പുമായി പ്രകൃതിയുടെ വശ്യതയത്രയും നിറഞ്ഞ ഉനകോടിയിലെ കുന്നിന് പറയാനുള്ളത് ഐതിഹ്യപ്രസിദ്ധമായ ഒന്നിലേറെ കഥകളാണ്.
ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ, കൈലാസ്ഷഹറില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്താണ് ഉനകോടി.
ഏഴാം നൂറ്റാïിനും ഒമ്പതാം നൂറ്റാïിനും ഇടയില്‍ രൂപം കൊï ശൈവ തീര്‍ഥാടന കേന്ദ്രമാണിത്.
ഉനകോടിയുടെ കഥ
മഹാദേവന്റെ നേതൃത്വത്തില്‍ ദേവീദേവന്മാര് ഒരിക്കല്‍ കാശിക്ക്
പുറപ്പെട്ടു. യാത്രയില്‍ ശിവനുള്‍പ്പെടെ ഒരു കോടി അംഗങ്ങളുïായിരുന്നു. വഴിമധ്യേ അവര്‍ ഈ വനപ്രദേശത്തെത്തി വിശ്രമിച്ചു. അന്നു രാത്രി അവിടെ തങ്ങി, പിറ്റേന്ന് സൂര്യനുദിക്കും മുമ്പ് യാത്ര തുടരാനായിരുന്നു മഹാദേവന്റെ നിര്‍ദേശം. പിറ്റേന്ന് പുലര്‍ച്ചേ എഴുന്നേറ്റ് യാത്രക്കൊരുങ്ങിയ ഭഗവാന് കïത് ബാക്കിയെല്ലാവരും ഉറങ്ങിക്കിടക്കുന്നതാണ്. കോപം
പൂï മഹാദേവന് ‘എല്ലാവരും ശിലയായിപോകട്ടെ’ എന്ന് ശപിച്ചു. ശിവനൊഴികെ ബാക്കി 99,99,999 പേരും കല്ലായി മാറി.
ആ ശിലകളിലാണ് പിന്നീട് ശിവരൂപങ്ങള്‍ കൊത്തിയെടുത്തത്. അങ്ങനെയാണ് ഒരു കോടിക്ക് ഒന്ന് കുറവെന്ന് ബംഗാളി ഭാഷയില്‍ അര്‍ഥം വരുന്ന ‘ഉനകോടി’ യെന്ന് ഈ പ്രദേശം പ്രസിദ്ധമായത്.
മറ്റൊരു ഐതിഹ്യം കൂടിയുï് ഉനകോടിക്ക് . കല്ലുവെന്ന കൊല്ലപ്പണിക്കാരന് ശിവപാര്‍വതിമാര്‍ക്കൊപ്പം കൈലാസത്തില്‍ വാഴാന്‍ എന്തെന്നില്ലാത്ത മോഹം. അക്കാര്യം കല്ലു മഹാദേവനെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഒരു പന്തയം ജയിക്കണമെന്ന് ഭഗവാന് പറഞ്ഞു. ഒരൊറ്റ രാത്രി കൊï് ശിവന്റെ ഒരു കോടി രൂപങ്ങള്‍ കൊത്തിയെടുക്കണമെന്നായിരുന്നു പന്തയം. കല്ലു അത് സമ്മതിച്ച് പണി തുടങ്ങി. പക്ഷേ നേരം വെളുക്കുമ്പോഴേക്കും 99,99,999 രൂപങ്ങള്‍ തീര്‍ക്കാനേ കല്ലുവിന് കഴിഞ്ഞുള്ളൂ. ഉനകോടിയെന്ന് ഈ ശില്പങ്ങളുടെ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങിയത് അങ്ങനെയെന്നും വിശ്വസിക്കുന്നവരുï്.
ഉനകോടീശ്വര കാലഭൈരവന്
ശിവന്റെ 20 അടി പൊക്കത്തിലുള്ള ഒരു പ്രതിമയുïിവിടെ. ഉനകോടീശ്വര കാലഭൈരവനെന്നാണ് ഇവിടെ മഹാദേവന് അറിയപ്പെടുന്നത്. എവിടെ തിരിഞ്ഞാലും ശിവരൂപങ്ങളും ശിവലിംഗങ്ങളും മാത്രം കാഴ്ചയില്‍ നിറയുന്ന ഉനകോടിയില്‍ ഗണേശന്, പാര്‍വതി, ദുര്‍ഗ, നന്ദി തുടങ്ങിയ ദേവതാരൂപങ്ങളും കാണാം. രïു തരത്തിലാണ് ഇവിടെ ശിവരൂപങ്ങളുള്ളത്. കല്ലില്‍ കൊത്തിവെച്ചവയും കല്ലില്‍ ശില്പമായ് നിര്‍മിച്ചവയും.
ഉനകോടി മേള
എല്ലാ വര്‍ഷവും ഏപിലില് നടക്കുന്ന അശോകാഷ്ടമി മേളയാണ് ഉനകോടിയിലെ പ്രധാന ഉത്സവം. മേളയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളെത്തും. തീര്‍ഥാടകര്‍ ഇവിടെയുള്ള അഷ്ടമീകുണ്ഡ് തീര്ഥത്തില് സ്നാനം ചെയ്യുന്നതാണ് ആഘോഷങ്ങളിലെ പ്രധാന ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: