ന്യൂദല്‍ഹി: നിയുക്ത മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അധികാരം ഏറ്റെടുക്കാന്‍ മിസോറാമിലെത്തി. നാളെയാണ് സത്യപ്രതിജ്ഞ. ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് അദേഹത്തെ രാജ്ഭവന്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയിലെത്തിയ അദേഹം രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദേഹം ്മിസ്സോറാമിലേക്ക് എത്തിയത്. നാളെ രാവിലെ 11നാണ് സത്യപ്രതിജ്ഞ.
മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ശ്രീധരന്‍ പിള്ള ബിജെപി പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെച്ചിരുന്നു. കുടാതെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിച്ചിരുന്നു. നടപടി ക്രമം കൃത്യമായി പാലിക്കുന്നതിനി വേണ്ടിയാണ് ഇത്. രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ ഗവര്‍ണര്‍ പദവിയും വഹിക്കുമെന്നും ശ്രീധരന്‍ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.
















