ന്യൂദല്‍ഹി: കാറുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ കാറുകളുടെ പ്രകടനം പരിതാപകരം. മാരുതിയുടെ പുതിയ മോഡലായ വാഗണ്‍ ആറിനു കിട്ടിയത് രണ്ടു സ്റ്റാര്‍ മാത്രം. ഈ വര്‍ഷം മാരുതി ഇറക്കിയ പുതുപുത്തന്‍ കാറാണ് വാഗണ്‍ ആര്. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ച പരിശോധനയിലാണ് മിക്ക ഇന്ത്യന്‍ കാറുകള്‍ക്കൊപ്പം വാഗണ്‍ ആറും മോശം പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നത്.
എന്നാല്‍ ടാറ്റ നെക്സോണ്‍ 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി. മാരുതി നിരയില്‍ നിന്നും നാലു മോഡലുകളെയായിരുന്നു ക്രാഷ് ടെസ്റ്റ് നടത്തിയത്. വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലായ വാഗണ്‍ ആറിന് സുരക്ഷയുടെ കാര്യത്തിലാണ് 2 സ്റ്റാര്‍ റേറ്റിങ് മാത്രം ലഭിച്ചത്. 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 1.0 ലിറ്റര്‍ എന്‍ജിനുമുള്ള വാഗണ്‍ ആറിന്റെ 1.0 ലിറ്റര്‍ പതിപ്പാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷക്കായി 17 ല്‍ 6.93 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 16.33 പോയിന്റും മാത്രമാണ് വാഹനത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: