റിലീസ് ചെയ്ത് ഒരുമാസം കൊണ്ട് മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ ലാഭം നേടിയിരിക്കുകയാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കര്‍. ജോക്കറിന്റെ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കഴിച്ച് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്സ് അടക്കമുള്ളവര്‍ക്ക് 500 മില്യണ്‍ (3526 കോടി രൂപ) ഡോളറിലേറെ ലാഭം ഇതിനകം ചിത്രം നേടിക്കൊടുത്തിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാണചിലവ് 423 കോടി രൂപയായിരുന്നു.
ചിത്രം ഒരു ബില്യണിലേക്ക് കടന്നേക്കുമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ‘ആര്-റേറ്റഡ്’ ചിത്രങ്ങളില്‍ എക്കാലത്തെയും വലിയ ഹിറ്റാണ് നിലവില്‍ ജോക്കര്‍. ഡെഡ്പൂളിന്റെ കളക്ഷനെ (783 മില്യണ്‍) മറികടന്നതോടെയാണ് ഇത്. എക്കാലത്തെയും ഡിസി ചിത്രങ്ങളില്‍ കളക്ഷനില്‍ നാലാമതുമാണ് നിലവില്‍ ജോക്കര്‍. അക്വമാന് (1.14 ബില്യണ്‍), ദി ഡാര്‍ക് നൈറ്റ് റൈസസ് (1.08 ബില്യണ്‍), ദി ഡാര്‍ക് നൈറ്റ് (1 ബില്യണ്‍) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഡിസി ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: