പനാജി: ഈ മാസം ഗോവയില്‍ നടക്കുന്ന അമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്ഐ) തമിഴ് നടന് രജനീകാന്തിനെ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്കി ആദരിക്കും. കൂടാതെ പ്രശസ്ത ഫ്രഞ്ച് നടി ഇസബെല്‍ ഹ്യുപ്പേര്ട്ടിനു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ഐഎഫ്എഫ്ഐയുടെ സുവര്‍ണ്ണ ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. സിനിമയില്‍ സ്ത്രീകളുടെ സംഭാവനകളെ അംഗീകരിച്ചു 50 വനിതാ സംവിധായകരുടെ 50 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷത്തെ ചലച്ചിത്രമേളക്ക് റഷ്യ പങ്കാളിത്തം വഹിക്കുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് അമിതാഭ് ബച്ചന്റെ തെരഞ്ഞെടുകപ്പെട്ട എട്ടു സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250 ഓളം ചിത്രങ്ങള്‍ പ്രീമിയര്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: