പാലക്കാട്: മാവോയിസ്റ്റായ മണിവാസകത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് പോലീസ് വെടിവെച്ചുകൊന്നതെന്ന് സിപിഐ. പോലീസ് ഇന്ന് പുറത്ത് വിട്ട ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നും സിപിഐ വിമര്‍ശിച്ചു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പി പ്രകാശ് ബാബുവാണ് പിണറായിയുടെ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്.
മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന ദിവസം തന്നെ മണിവാസകത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിറ്റേ ദിവസം മണിവാസകത്തെ കാട്ടിലെത്തിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും പ്രകാശ് ബാബു പറഞ്ഞു.
മണിവാസകത്തിന്റെ ദേഹത്തെ പരിക്കുകളടക്കം പരിശോധിച്ചാല്‍ അടുത്ത് വച്ച് പിടിച്ചുകൊണ്ടുപോയി വെടിവച്ച് കൊന്നതാണെന്ന് വ്യക്തമാണെന്ന് പ്രകാശ് ബാബു പറയുന്നു. വെടിയുതിര്‍ക്കുന്ന സമയത്ത് പോലീസുദ്യോഗസ്ഥര്‍ ചരിഞ്ഞ് കിടന്ന് വീഡിയോ പകര്‍ത്തിയെന്ന കാര്യം തന്നെ വിചിത്രമാണ്. സാധാരണ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ പൊലീസിനും തണ്ടര്‍ ബോള്‍ട്ടിനും ഒരു സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിംഗ് ക്രമമുണ്ട്. അതനുസരിച്ച് നിലത്ത് കമിഴ്!ന്ന് കിടന്ന് വെടിയൊച്ച ചെവി അടപ്പിക്കാതിരിക്കാന്‍, ചെവിയടച്ച് പിടിക്കുകയാണ് പതിവ്. ഇവിടെ അങ്ങനെയല്ല. ഇവിടെ ഒരു പൊലീസുദ്യോഗസ്ഥന് ചെരിഞ്ഞ് കിടക്കുകയാണ്. തല താഴ്ത്തണമെന്ന് തുടര്‍ച്ചയായി പശ്ചാത്തലത്തില്‍ കേള്‍ക്കാം. ദൃശ്യങ്ങളില്‍ കേള്‍ക്കുന്ന വെടിയൊച്ചകള്‍ മാവോയിസ്റ്റുകളുടേതാണോ, അതോ തണ്ടര്‍ ബോള്‍ട്ടിന്റെ തന്നെ എ.കെ 47ല്‍ നിന്നുള്ളതാണോ എന്ന് വിശദമായി പരിശോധിക്കണമെന്നും രമേശ് ബാബു പറഞ്ഞു.
പാലക്കാട് തണ്ടര്‍ബോള്‍ട്ടാണ് ആദിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും അവര്‍ ഭയപ്പാടിലാണെന്നും പ്രകാശ് ബാബു പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് ആദിവാസി സ്ത്രീകളുടെ ദേഹപരിശോധന നടത്തുന്നു. തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനം പാലക്കാട് വേണമോ എന്ന കാര്യം പരിശോധിക്കണം. ഇക്കാര്യത്തില്‍ സിപിഐ. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: