പാലക്കാട്: മെഡിക്കല കോളജ് ആശുപത്രിയില്‍ ഇകെ നായനാര്‍ക്കുവേണ്ടി കെ.ആര്‍ ഗൗരിയമ്മയോട് മാറിനില്‍ക്കാന്‍ പറഞ്ഞതു പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്‌മെന്റാണ് നടന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. മേനോന്‍ സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാന്‍ കഴിയില്ല എന്നറിഞ്ഞ സഖാക്കളുടെ കോളേജ് യൂണിയന്‍ മേനോന്‍ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് ഒരു തെറ്റാണോയെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എസ്എഫ്‌ഐ ഏകാധിപത്യം ഉള്ള പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ലെഫ്റ്റ് ലിബറല്‍ ആയ സംവിധായകനെ ഉദ്ഘാടനത്തിന് വിളിക്കുന്നു. കൂട്ടിന് ഇരവാദ നാടന്‍ കമ്മിയായ നടനെയും .
മേനോന്‍ സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാന്‍ കഴിയില്ല എന്നറിഞ്ഞ സഖാക്കളുടെ കോളേജ് യൂണിയന്‍ മേനോന്‍ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് ഒരു തെറ്റാണോ? ഇ കെ നായനാര്‍ക്കുവേണ്ടി കെ.ആര്‍ ഗൗരിയമ്മയോട് മാറിനില്‍ക്കാന്‍ പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്‌മെന്റ്.
കഴിഞ്ഞ വര്‍ഷം ഇതേ പരിപാടിയുടെ ഉദ്ഘാടക കേരളവര്‍മ്മയിലെ കവിതക്കളളിയായിരുന്നത്രെ. അപ്പോള്‍ കോളേജിന്റെയും യൂണിയന്റെയും ഏകദേശ നിലവാരം പിടികിട്ടിയിട്ടുണ്ടാവുമല്ലോ. പാലക്കാടുള്ളത് മെഡിക്കല്‍ കോളേജ് അല്ല മേടിക്കല്‍ കോളേജ് ആണെന്ന് ഞങ്ങള്‍ പണ്ടേ പറഞ്ഞതാ . ഇവിടെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ അടുത്ത് പോകുന്ന രോഗികളുടെ കഷ്ടകാലം.
















