നായകനായ രണ്ടാമത്തെ ചിത്രവും നൂറു ദിനങ്ങള്‍ കടന്നതിലെ സന്തോഷത്തിലാണ് സിനിമാ താരം ജോജു ജോര്‍ജ്. തിയറ്ററുകളില്‍ നൂറു ദിനം തികച്ച ജോസഫ് എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിനു ശേഷം ജോജു നായകവേഷം ചെയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നചിത്രത്തില് കാട്ടാളന് പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്.
ചിത്രത്തില്‍ പ്രണയവും ആക്ഷന്‍ രംഗങ്ങളും വളരെ മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച് ജോജു പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ലെന, ഉഷ, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ നിന്നും അവസരങ്ങള്‍ ജോജുവിനെത്തേടി വന്നു കൊണ്ടിരിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തില്‍ ധനുഷിനൊപ്പം വളരെ പ്രാധാന്യമുള്ള വേഷമാണ് ജോജു കൈകാര്യം ചെയ്യുന്നത്. മലയാളത്തില്‍ മമ്മൂട്ടി ചിത്രം വണ്ണിലും മികച്ചൊരു വേഷത്തിലാണ് ജോജു എത്തുന്നത്. എം.പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജോസഫ്’ ആണ് ജോജുവിന്റെ തലവരമാറ്റിയ ചിത്രം. വളരെ പരിശ്രമങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ താരത്തെ തേടിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: