Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴില്‍ വിദഗ്ധരുടെ സൊസൈറ്റി: കേന്ദ്ര പദ്ധതി സിപിഎം രാഷ്‌ട്രീയ നിയന്ത്രണത്തിലാക്കുന്നു, കേന്ദ്ര നൈപുണ്യ വികസന പദ്ധതി കേരള പദ്ധതിയായി അവതരിപ്പിക്കുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 1, 2019, 12:46 pm IST
in Kerala

കൊച്ചി: തൊഴില്‍ വൈദഗ്ധ്യം നേടിയവരെ ചേര്‍ത്ത് പ്രാദേശിക സൊസൈറ്റികളുണ്ടാക്കാനുള്ള കേന്ദ്ര പദ്ധതി സംസ്ഥാനത്ത് സിപിഎം സമാന്തര സൊസൈറ്റികളാക്കി മാറ്റുന്നു. മോദി സര്‍ക്കാര്‍ വന്നശേഷം രൂപം കൊടുത്ത തൊഴില്‍ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ഈ പദ്ധതിയും, പല കേന്ദ്ര പദ്ധതികളും സ്വന്തം പദ്ധതിയാക്കി നടപ്പിലാക്കുന്നതുപോലെയാണ് പിണറായി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 

തൊഴില്‍ സാധ്യതയും ലഭ്യതയും കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതി വലിയ പ്രയോജനം ചെയ്തു. 23 ലക്ഷത്തിലേറെ പേര്‍ക്ക് പരിശീലനം നേടിയശേഷം തൊഴില്‍ ലഭിച്ചു. ദീര്‍ഘകാല- ഹ്രസ്വകാല പരിശീലനം നേടിയവര്‍ക്ക് അതത് പ്രദേശങ്ങളിൽ തൊഴില്‍ ലഭ്യത ഉറപ്പാക്കാനുള്ള തുടര്‍ നടപടിയെന്ന നിലയില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍, ഇവരെ അംഗങ്ങളാക്കി സൊസൈറ്റികള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിതി ആയോഗ് ഈ പദ്ധതിക്ക് അംഗീകാരവും സൊസൈറ്റിയുടെ ഘടന നിശ്ചയിക്കാനുള്ള അവകാശവും നിയന്ത്രണവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. പലസംസ്ഥാനങ്ങളും സൊസൈറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനവും തുടങ്ങി.

ഈ പദ്ധതി സംസ്ഥാനത്തിന്റേതാക്കി അവതരിപ്പിച്ച് കേരളപ്പിറവി ദിനമായ ഇന്ന്‌കേരള പദ്ധതിയായി അവതരിപ്പിക്കാനുള്ള നടപടികളിലാണ് സംസ്ഥാന വ്യവസായ വകുപ്പ്. ജില്ലാ വ്യവസായ വികസന കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തില്‍ ഇതിനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി. എന്നാല്‍, സൊസൈറ്റി രൂപീകരണം കേരള സൊസൈറ്റി ആകട് പ്രകാരമാണ്. സഹകരണ സംഘങ്ങള്‍ കൈപ്പിടിയിലാക്കാന്‍ സിപിഎം കളിക്കുന്ന എല്ലാ രാഷ്‌ട്രീയ നടപടികളും ഇതിലുമുണ്ട്.

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമായി 1034 സൊസൈറ്റികള്‍ക്കാണ് ആസൂത്രണം. ഈ നവംബറില്‍ 475 എണ്ണം തുടങ്ങാനാണ് തീരുമാനം. സപ്തംബര്‍ അഞ്ചിന് മുമ്പ് അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക ജില്ലാ വ്യവസായ കേന്ദ്രത്തിലെത്തിക്കുന്നതു തുടങ്ങി, ഒക്‌ടോബര്‍ 30ന് മുമ്പ് സൊസൈറ്റി രൂപീകരണം പൂര്‍ത്തിയാക്കുന്ന ഏഴുഘട്ട പ്രവര്‍ത്തനമായിരുന്നു. എന്നാല്‍, ഇതിന് വേണ്ടത്ര പ്രചാരണം ഉണ്ടായില്ല. വടക്കന്‍ ജില്ലകളില്‍ സൊസൈറ്റികള്‍ ലക്ഷ്യമിട്ടത്ര എത്തി. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും പ്രതികരണം കുറവായി. യോഗ്യരെ അറിയിക്കാത്തതാണ് മുഖ്യകാരണം. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ച് സ്ഥലങ്ങളില്‍ അവര്‍ സംഘടിതമായി ചേര്‍ന്നു. 

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ ചെറിയ സംഭാവനയും ചേര്‍ത്ത് സംസ്ഥാന പദ്ധതിയാക്കി പ്രചാരണത്തിനാണ് ഒരുങ്ങുന്നത്. മരപ്പണി, പ്ലംബിങ്, കെട്ടിട നിര്‍മണം, പെയിന്റിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, കല്‍പ്പണി, വെല്‍ഡിങ്, കാറ്ററിങ്, തെങ്ങുകയറ്റം തുടങ്ങിയവയില്‍ പ്രാവീണ്യം ഉള്ളവര്‍ അതത് പ്രദേശത്തെ സൊസൈറ്റിയില്‍ അംഗങ്ങളായാല്‍ ഇവര്‍ക്കായിരിക്കും പ്രദേശത്ത് ഉണ്ടാകുന്ന ജോലികളില്‍ പ്രാമുഖ്യം കിട്ടുക. 

വ്യവസായ വികസന കേന്ദ്രത്തിലെ ജീവനക്കാരില്‍ ഇടതുപക്ഷ യൂണിയനില്‍ പെട്ടവരാണ് പദ്ധതി നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാ വ്യവസായ വികസന കേന്ദ്രം മാനേജരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍. സൊസൈറ്റി അംഗത്വത്തിന് 100 രൂപയാണ് വിഹിതം. അതത് മേഖലയില്‍ നൈപുണ്യമുള്ളവര്‍ക്കേ അംഗത്വം കിട്ടു.

പത്തുപേര്‍ ചേര്‍ന്നാല്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് അംഗത്വം വേണമെങ്കില്‍ കടുത്ത വ്യവസ്ഥകളുണ്ട്. സൊസൈറ്റിയെപ്പോലെ അംഗത്വം നേടാന്‍ കടമ്പകള്‍ കടക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.