പാലക്കാട് : പാലക്കാട് മെഡിക്കല്‍ കോളേജില്‍ എസ്എഫ്‌ഐ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചാന്‍സ് ചോദിക്കുന്നയാളെന്ന് പറഞ്ഞ് നടനെ വേദിയില്‍ കയറ്റാതെ പുറത്തിരുത്താന്‍ ശ്രമിച്ചതായി ആരോപണം. ബിനീഷ് ബാസ്റ്റിന്‍ എന്ന യുവനടനെയാണ് എസ്എഫ്‌ഐ യൂണിയന്‍ ഇത്തരത്തില്‍ അപമാനിച്ചത്.
എസ്എഫ്‌ഐ യൂണിയന്റെ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴ്ണ് ബിനിഷീന് ഇത്തരത്തില്‍ അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്. ചടങ്ങില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനേയും യൂണിയന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ചുവന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്ന് സംവിധായകന്‍ അറിയിച്ചതോടെ അവര്‍ ബിനീഷീനെ വേദിയില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമിച്ചത്.
‘ഞാന്‍ മേനോനല്ല, ഒരു കൂലിപ്പണിക്കാരനാ. അദ്ദേഹത്തെ പോലെ ഉയര്‍ന്ന ജാതിക്കരനല്ല. ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ… ജീവിതത്തില്‍ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല..’ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ബിനീഷിന്റെ വാക്കുകളാണിത്.
വൈകിട്ട് ആറുമണിയോടെയായിരുന്നു കോളേജിലെ എസ്എഫ്‌ഐ യൂണിയന്റെ പരിപാടി. കൃത്യ സമയത്ത് തന്നെ ബിനീഷ് എത്തി. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് നിങ്ങളുണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് അനില്‍ അറിയിച്ചെന്ന് യൂണിയന്‍ ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. അനില്‍ സാര്‍ പോയിട്ട് വന്നാ മതി. അപ്പോള്‍ കുഴപ്പമില്ലെന്നും ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ പരിപാടിക്കിടെ വേദിയില്‍ അനില്‍ പ്രസംഗിക്കുമ്പോള്‍ എത്തിയ ബിനീഷിനെ പ്രിന്‍സിപ്പല്‍ അടക്കം തടഞ്ഞു. ഒടുവില്‍ ്േപാലീസിനെ വിളിക്കുമെന്ന് പ്രിന്‍സിപ്പല്‍ എന്നോട് പറഞ്ഞു. ഇതോടെ കസേരയിലിരിക്കാതെ ബിനീഷ് സ്‌റ്റേജിന് മുന്നില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചു. മൈക്ക് ഇല്ലാതെ തന്നെ വിദ്യാര്‍ത്ഥികളെ ഇക്കാര്യം അറിയിച്ചു. ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരുത്തന്‍ തന്നെയാണ് പക്ഷേ ആ വേദിയില്‍ ഞാന്‍ അവര്‍ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവര്‍ തന്നില്ലെന്നുമ ബിനീഷ് പറഞ്ഞു.
അതേസമയം അനിലിന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് പോയിട്ടില്ല. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവര്‍ത്തകര്‍ വിളിക്കുകയായിരുന്നു. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാന്‍ പോയിരുന്നു. എന്നാല്‍ സിനിമ വന്നപ്പോള്‍ സെക്കന്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോ ബിനീഷ് കൂട്ടിച്ചേര്‍ത്തു.
















