കൊച്ചി : പരസ്യമായി രാജ്യ വിരുദ്ധത പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം ദിനപത്രം. ജമ്മു കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പെണ്‍കുട്ടിക്ക് യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ച് നല്‍കിയ അടിക്കുറിപ്പിലൂടെയാണ് മാധ്യമത്തിന്റ രാജ്യവിരുദ്ധ വികാരം പുറത്തുവന്നിരിക്കുന്നത്.
ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനായി എത്തിയിരുന്നു. അവിടെ പ്രതിഷേധവുമായി കുറച്ചുപേര്‍ സംഘടിച്ചെത്തിയിരുന്നു. ഇവരെ തടഞ്ഞ സൈന്യത്തെ കല്ലെറിഞ്ഞ് ഓടുന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ വിവാദമായത്. കല്ലെറിഞ്ഞ് ഓടിയ പെണ്‍കുട്ടിക്ക് പകരം, പ്രതിഷേധക്കാരും സൈന്യം ഏറ്റുമുട്ടുന്നത് കണ്ട് ഭയന്നോടിയ പെണ്‍കുട്ടി എന്നാണ് മാധ്യമം അടിക്കുറുപ്പ് നല്‍കിയത്.

പിടിഐ ചൊവ്വാഴ്‌ച്ച ജമ്മു കശ്മീരില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ഇത്തരത്തില്‍ വിവാദമായിരിക്കുന്നത്. ഒരു ചിത്രത്തിന് മാധ്യമങ്ങള്‍ രണ്ട് വിധത്തില്‍ അടിക്കുറിപ്പ് നല്‍കിയതോടെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതാണോ പത്രധര്‍മ്മം. കശ്മീര്‍ വിഷയത്തില്‍ രാജ്യ താത്പ്പര്യത്തെ എതിര്‍ക്കുന്ന വിധത്തിലാണ് മാധ്യമം ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് മാറ്റി എഴുതിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം വിഷയത്തില്‍ മനോരമയ്‌ക്കെതിരേയും വിമര്‍ശനവുമായി എത്തിയതോടെ അവര്‍ മറുപടി നല്‍കിയിട്ടുണ്ട്. ദിനപത്രങ്ങള്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കു ലോകത്ത് എല്ലായിടത്തും റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രഫര്‍മാരും ഉണ്ടാകണമെന്നില്ല. അങ്ങനെ പ്രതിനിധികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും ആശ്രയിക്കാനാവുക വാര്‍ത്താ ഏജന്‍സികളെയാണ്. ഇന്ത്യയില്‍ പിടിഐ, യുഎന്‍ഐ പോലുള്ള ഏജന്‍സികളുമുണ്ട്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ചിത്രം ശ്രീനഗറിലുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാ സേനയ്‌ക്കു നേരെ കല്ലെറിഞ്ഞ ശേഷം ഓടുന്ന പെണ്‍കുട്ടിയുടേതാണ്. അതിന്റെ അടിക്കുറിപ്പില്‍ പിടിഐ കൃത്യമായി എന്താണു സംഭവം എന്നു വിശദീകരിച്ചിട്ടുണ്ട്. അത് തന്നെ വിവര്‍ത്തനം ചെയ്ത് നല്‍കുകയാണ് ചെയ്തിട്ടുള്ളതെന്നും മനോരമയുടെ വിശദീകരണത്തില്‍ പറയുന്നുണ്ട്.

അതേസമയം പാക് പ്രാദേശിക പത്രം കശ്മീര്‍ പോലീസിനു നേരെ ഈ പെണ്‍കുട്ടി കല്ലെറിയുന്ന ചിത്രമാണ് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പോലീസിനു നേരെ കല്ലെറിയുന്ന പ്രതിഷേധക്കാരി പെണ്‍കുട്ടി എന്ന വിധത്തിലാണ് ഡോണ്‍ പോലും ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
















