ജന്മഭൂമി ദുബായില്‍ സംഘടിപ്പിക്കുന്ന മെഗാഷോയുടെ ലോഗോ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്യുന്നു. ജെ.ഗണേഷ് കുമാര്‍, ജി.സുരേഷ് കുമാര്‍, എം.രാധാകൃഷ്ണന്‍, വിജയ് കൃഷ്ണന്‍, കെ.ബി ശ്രീകുമാര്‍, ടി.കെ രാജീവ് കുമാര്‍, പി.ശ്രീകുമാര്‍ സമീപം
കൊച്ചി: ജന്മഭൂമി ദുബായിൽ സംഘടിപ്പിക്കുന്ന മെഗാഷോയുടെ ലോഗോ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു. മോഹൻലാലും കൂട്ടുകാരും@41 എന്ന പേരിൽ നവംബർ 22ന് ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് പരിപാടി. മോഹൻലാലും സുഹൃത്തുക്കളായ പ്രിയദർശൻ, ജി.സുരേഷ്‌കുമാർ, അശോക് കുമാർ, മണിയൻപിള്ള രാജു, എസ്.കുമാർ എന്നിവർ സിനിമാരംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
ചലച്ചിത്ര സംവിധായകൻ ടി.കെ രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന മെഗാഷോയിൽ സിനിമാ രംഗത്തെ പ്രമുഖർ മോഹൻലാലിന്റെയും സുഹൃത്തുക്കളുടെയും സിനിമാ ജീവിതം ബന്ധപ്പെടുത്തി കലാപരിപാടികൾ അവതരിപ്പിക്കും.

ലോഗോയുടെ പ്രകാശനച്ചടങ്ങിൽ ജന്മഭൂമി മാനേജിങ് ഡയറക്ടർ എം.രാധാകൃഷ്ണൻ, ജനറൽ മാനേജർ കെ.ബി ശ്രീകുമാർ, ന്യൂസ് എഡിറ്റർ പി.ശ്രീകുമാർ, നിർമാതാവ് ജി.സുരേഷ് കുമാർ, സംവിധായകൻ ടി.കെ രാജീവ് കുമാർ, ഈവന്റ് കോർഡിനേറ്റർ ജെ.ഗണേഷ് കുമാർ, വിനുകൃഷ്ണൻ, വിജയ് കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
















