ജെയ്‌പൂര്‍: രാജസ്ഥാനില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്ലു ഖാനെതിരെ ചുമത്തിയിരുന്ന കേസ് കോടതി തള്ളി. പഹ്‌ലു ഖാന്‍ പശുക്കടത്ത് നടത്തിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയാണ് കേസ് തള്ളിയത്.
2017 ഏപ്രിലിലാണ് ആള്‍വാറില്‍ ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെഹ്ലു ഖാന്‍ മൂന്നുദിവസത്തിനുശേഷം മരണപ്പെട്ടു. കൊല്ലപ്പെട്ട പെഹ്ലു ഖാന്‍, അദ്ദേഹത്തിന്റെ ആണ്‍മക്കള്‍ വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരാണ് പശുക്കടത്തലിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മതിയായ അനുമതിയില്ലാതെ പശുക്കളെ കടത്തിയെന്ന് കാണിച്ചായിരുന്നു പോലീസ് കേസെടുത്തത്. ഇതിനെതിരെ പെഹ്ലു ഖാന്റെ മക്കള്‍ രംഗത്തെത്തുകയും ജയ്‌പുര്‍ ചന്തയില്‍നിന്ന് കാലികളെ വാങ്ങിയതിന്റെ രസീത് ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട പെഹ്ലു ഖാനും മക്കള്‍ക്കും എതിരെ കേസെടുത്തത് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെയും വന്‍വിമര്‍ശനാണ് ഉയര്‍ന്നത്.
















