മൂന്നാം അദ്ധ്യായം നാലാം പാദം
പുരുഷാര്‍ത്ഥാധികരണം തുടരുന്നു.
സൂത്രം- നിയമാച്ച
ആ ജീവനാന്തം കര്‍മ്മം അനുഷ്ഠിക്കണമെന്ന് നിയമമുള്ളതിനാല്‍ ജ്ഞാനം കര്‍മ്മാംഗമാണ്.ഈശാവാസ്യോപനിഷത്തില്‍ ‘കുര്‍വന്നേഹ കര്‍മ്മാണി ജിജീവിഷേച്ഛതം സമാഃ’ കര്‍മ്മങ്ങള്‍ ചെയ്ത് 100 വര്‍ഷം ജീവിക്കണമെന്ന് പറയുന്നു. മനുഷ്യായുസ്സ് 100 വര്‍ഷമാണ്. ശതായുര്‍വൈ പുരുഷഃ എന്നാണ്. ആ 100 വര്‍ഷവും കര്‍മ്മം കൊണ്ടു കഴിഞ്ഞാലേ കര്‍മ്മബന്ധത്തില്‍ നിന്ന് മുക്തനാകാനാവൂ എന്ന് ശ്രുതി പറയുന്നതിനാല്‍ വിദ്യയ്‌ക്ക് മാത്രം ഫലം നല്‍കുന്നതില്‍ സ്വാതന്ത്ര്യമില്ലെന്ന് പൂര്‍വപക്ഷവും ജൈമനിയും പറയുന്നു. ഇതിനുള്ള മറുപടിയാണ് ഇനി പറയുന്നത്.
സൂത്രം- അധികോപദേശാത്തുബാദരായണസൈ്യവം തദ്ദര്‍ശനാത്
എന്നാല്‍ കൂടുതലായി ഉപദേശിച്ചിട്ടുള്ളതിനാല്‍ ബാദരായണന്റെ അഭിപ്രായം നിലനില്‍ക്കുന്നു. അത് ശ്രുതിയില്‍ ഉപദേശിച്ചിട്ടുള്ളതിനാല്‍കര്‍മ്മമല്ല മോക്ഷത്തിന്ന് കാരണം, ജ്ഞാനമാണ് കാരണം. വേദാന്തത്തില്‍ കര്‍മ്മത്തേക്കാളും കുടുതല്‍ വിദ്യയെയാണ് ഉപദേശിക്കുന്നത്. നിര്‍ഗുണവും നിരാകാരവും നിരാകാരവും ഏകവും അദ്വയവുമായ ആത്മാവിനെപ്പറ്റിയുള്ള ജ്ഞാനമാണ് ആത്മജ്ഞാനം. അത് കര്‍മ്മങ്ങളെ നശിപ്പിക്കുന്നതാണ്. കര്‍മ്മാതീതമായ ആത്മാവിനെപ്പറ്റിയുള്ള ജ്ഞാനമാണ് മോക്ഷ കാരണമാകുക. ഉപാധിയോട് ചേര്‍ന്നിരിക്കുന്ന ആത്മാവാണ് കര്‍മ്മം ചെയ്യുന്നത്. ഉപാധിയില്ലാത്ത ആത്മാവാണ് ഇവിടെ വിദ്യാവിഷയം. അത് കര്‍മ്മത്തിന് അധീനമല്ല. മുണ്ഡകത്തിലെ യഃ സര്‍വ്വജ്ഞഃ സര്‍വവിത് തൈത്തിരീയത്തിലെ ഭീഷാസ്മാദ്
വാതഃ പവതേ, കഠോപനിഷത്തിലെ മഹദ് ഭയം വജ്രമുദ്യതം, ബൃഹദാരണ്യകത്തിലെ ഏതസ്യ വാ അക്ഷരസ്യ പ്രശാസനേ ഗാര്‍ഗി, ഛാന്ദോഗ്യത്തിലെ തദൈക്ഷത ബഹുസ്യാം പ്രജായേയേതി തത്തേജോ/സൃജത മുതലായ ശ്രുതി വാക്യങ്ങള്‍ ജ്ഞാനസ്വരൂപനായ ഈശ്വരനെയാണ് പറയുന്നത്. ജ്ഞാനം കര്‍മ്മശേഷമല്ല. അതിനാല്‍ അവിടെ ത്രിപുടിയില്ല. അതു കൊണ്ട് ജൈമിനിയുടെ വാദം സ്വീകാര്യമല്ല.
സൂത്രം- തുല്യം തു ദര്‍ശനം
ദര്‍ശനമാകട്ടെ തുല്യമാണ്നേരത്തെ ജ്ഞാനികളുടെ ആചാരങ്ങളെ തെളിവായി പറഞ്ഞിരുന്നു. എന്നാല്‍ കര്‍മ്മവുമായി ബന്ധപ്പെടാത്ത ജ്ഞാനികളുടെ ആചാരങ്ങളും സമാനമായി പറഞ്ഞു. ബൃഹദാരണ്യകത്തില്‍ ‘ഏതം വൈതമാത്മാനം…ഭിക്ഷാചര്യം ചരന്തി ‘ജ്ഞാനികളായ ബ്രാഹ്മണര്‍ ഈ ആത്മാവിനെ സാക്ഷാത്കരിച്ച് എല്ലാ ഏഷണകളില്‍ മുക്തരായി ഭിക്ഷാടനം ചെയ്യുന്നു. ഇങ്ങനെ ജ്ഞാനികള്‍ കര്‍മ്മത്തെ ഉപേക്ഷിക്കുന്ന ഉദാഹരണങ്ങളും ധാരാളമുണ്ട്. 9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക