ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന തീര്‍ഥം വെറും ജലമല്ല. അഭിഷേകജലമാണ് നമുക്ക് തീര്‍ഥമായി ലഭിക്കുന്നത്. ശാസ്ത്രീയമായി ആ ജലത്തിന് പല പ്രത്യേകതകളുമുണ്ട്. ക്ഷേത്രങ്ങളിലെ വിഗ്രഹത്തില്‍ ഉപയോഗിക്കുന്ന മാലയും
പൂക്കളുമൊക്കെ പല ഔഷധ ഗുണങ്ങളുമുള്ളതാണ്.
ഉദാഹരണത്തിന് തുളസി, തെച്ചി, കൂവളം, ചെമ്പരത്തി തുടങ്ങിയവ. ഏകദേശം ഇരുപത്തിനാലുമണിക്കൂറും വിഗ്രഹത്തില്‍ ഇതുപോലുള്ള ഔഷധഗുണങ്ങളുള്ള
പൂക്കളുടേയും ഇലകളുടേയും മാലകളുടേയും വലിയൊരു കൂമ്പാരം തന്നെ ഉണ്ടായിരിക്കും. ശ്രീകോവിലിനകത്തെ വിളക്കിന്റെ ചൂടും ശ്രീകോവിലിനകത്തെ നീരാവിയും കൊണ്ട് ഔഷധ
പുഷ്പങ്ങളുടേയും ഇലകളുടേയും സുഗന്ധതൈലങ്ങള്‍ വിഗ്രഹത്തില്‍ ആവിയായി നിക്ഷേപിക്കപ്പെടുന്നു. ദിവസവും രാവിലെ അഞ്ചുമണിയോടെ അഭിഷേകം നടക്കുന്ന ദേവാലയവിഗ്രഹത്തില് അടുത്ത അഭിഷേകം അടുത്തദിവസം രാവിലയെയുള്ളൂ. അതുകൊണ്ട് ഇരുപത്തിനാലുമണിക്കൂറും ശ്രീകോവിലനകത്തുള്ള വായുസുഗന്ധ
പൂരിതമായിരിക്കും. പുഷപങ്ങളുടേയും ഇലകളുടേയും ചന്ദനത്തിന്റെയും കര്‍പ്പൂരത്തിന്റെയും ‘എസന്‍ഷ്യല്‍ ഓയില്‍’ അഥവാ ഔഷധ സംപുഷ്ടമായ രാസവസ്തുക്കളാണ് വിഗ്രഹത്തില്‍ നിറയുന്നത്. ഇതിന്റെ നല്ലൊരു അംശം വിഗ്രഹത്തില്‍ തങ്ങിനില്ക്കും. നിര്‍മാല്യം കഴിഞ്ഞ ശേഷം വെള്ളംകൊണ്ട് അഭിഷേകം ചെയ്യുമ്പോള്‍ അഭിഷേക ജലത്തിലുമുണ്ടാവും ഔഷധഗുണങ്ങള്‍. അത് നമ്മുടെ ശരീരത്തിനകത്തേക്ക് തീര്‍ഥമായി പോകുമ്പോള്‍ ഒരു ‘മെഡിസിനല്‍ ഇഫക്ട്’ ഉണ്ടാകുന്നു.
തീര്‍ഥ ജലത്തില്‍ പ്രത്യേകമായി തുളസി, കര്‍പ്പൂരം, പനിനീര് എന്നിവ ചേര്‍ക്കാറുണ്ട്. അതുകൂടി ആയാല്‍ തീര്‍ഥജലം സേവിക്കുന്നത് ഔഷധജലം സേവിക്കുന്നതിനു തുല്യമാകുന്നു. തീര്ഥജലത്തെക്കുറിച്ച് അന്താരാഷ്ടതലത്തില്‍ തന്നെ പല പഠനങ്ങളും നടത്തി അതിലെ ഔഷധഗുണം ശരിവെച്ചിട്ടുണ്ട്. അതിനാല്‍ ക്ഷേത്രത്തിലെ തീര്‍ഥം വെറും തീര്ഥമല്ലെന്ന് മനസിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: