തിരുവനന്തപുരം: മാവോയിസ്റ്റ് ഭീകരരെ വെടിവെച്ചു കൊന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കവി കെ. സച്ചിദാനന്ദന്‍. മറ്റൊരു ഇടതുപക്ഷത്തെ ഇല്ലായ്‌മ ചെയ്യുക ഇടതുപക്ഷത്തിന്റെ നയമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവര്‍ ചെയ്ത കുറ്റമെന്താണെന്ന് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തണം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണ്. ഏത് സര്‍ക്കാര്‍ ആണെങ്കിലും കുറ്റം ചെയ്യാത്ത ആളെ കൊന്നാല്‍ കൊലപാതകം തന്നെയാണ്. ഏറ്റുമുട്ടല്‍ കൊലകളുടെ സാഹചര്യം വിശദീകരിക്കേണ്ട ബാധ്യത ജനാധിപത്യ സര്‍ക്കാരിനുണ്ട്. അതിനുള്ള മറുപടി നല്‍കുക തന്നെ വേണമെന്നും സച്ചിദാനന്ദന്‍ അറിയിച്ചു
അതേസമയം അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ച് രംഗതെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ ജനകീയ അന്വേഷണം നേരിടണമെന്ന് ആയിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസുവും ആവശ്യപ്പെട്ടിരുന്നു.
വയനാട്ടിലെ വൈത്തിരി റിസോര്‍ട്ടില്‍ ഉണ്ടായ ഏകപക്ഷീയമായ ആക്രമണം പോലെയാണ് അട്ടപ്പാടിയിലെ ആക്രമണം എന്നാരോപിച്ച് അന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ സഹോദരന്‍ സി.പി. റഷീദും രംഗത്തെത്തിയിരുന്നു.















