Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറ്റ് സംസ്‌കാരിക നായകര്‍ ഉത്തരേന്ത്യയില്‍ തിരക്കിലാണ്; അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലെ ദുരിതം നേരിട്ട വീട് സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് ബി. ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2019, 08:23 am IST
in Kerala

തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന് ബിജെപി നേതാവ് അഡ്വ. ബി. ഗോലകൃഷ്ണന്റെ ക്ഷണം. ദുരിതം നേരിട്ട കുടംബത്തെ സന്ദര്‍ശിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും താന്‍ ചെയ്തു തരുമെന്നും ഗോപാലകൃഷ്ണന് അറിയിച്ചു. അടൂരിനുള്ള തുറന്ന കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

താങ്കള്‍ കേരളപ്പിറവി ദിനത്തില്‍ വന്നാല്‍ കൂടതല്‍ നന്നായിരിക്കും. അങ്ങയോട് മാത്രമാണ് നേരിട്ട് ഇങ്ങനെ അഭ്യര്‍ത്ഥിക്കുന്നത്. കാരണം മറ്റ് സംസ്‌കാരിക നായകരെപ്പോലെയല്ല താങ്കള്‍. അവരെല്ലാം ഉത്തരേന്ത്യയിലെ തിരക്കിലായിരിക്കും. അടൂരിന്റെ ഒരു പ്രസ്താവനയില്‍ താന്‍ രൂക്ഷമായി പ്രതികരിച്ചതിന് ക്ഷമയും ചോദിച്ചുകൊണ്ടാണ് ബി. ഗോപാലകൃഷ്ണന്‍ കത്തെഴുതിയിരിക്കുന്നത്. 

കണ്ണുള്ള കുരുടന്‍മാരായി കേരളത്തിലെ സാംസ്‌കാരിക നായകര്‍ അധഃപതിച്ചുകഴിഞ്ഞതുകൊണ്ടാണ് അങ്ങയെ പോലെയുള്ളവരോട് ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീരിലും വടക്കെ ഇന്ത്യയിലും പശുവിനെ തപ്പിനടക്കുന്ന ജനാധിപത്യ മതേതര ബുദ്ധിജീവികളുടെ കേരളത്തിലെ മങ്ങിയ കാഴ്ചക്ക് മാറ്റം വരുത്തുവാന്‍ അങ്ങയുടെ പ്രതികരണത്തിനും സന്ദര്‍ശനത്തിനും കഴിയും. മാത്രമല്ല ഇതുവരെ ഇവിടെ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കുറ്റബോധത്തിനും ഉള്‍വിളിക്കും കാരണമാകും. മന്ത്രി ബാലനും ഒരു കുറ്റബോധമുണ്ടാകാന്‍ ഇത് ഇടവരുത്തുമെന്ന് എനിക്ക് ഉറപ്പാണ്. തീര്‍ച്ചയായും കേരളത്തിന്റെ ശബ്ദമായി താങ്കളുടെ പ്രതികരണവും സന്ദര്‍ശനവും മാറുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ബി ഗോപാലകൃഷ്ണന്റെ കത്ത്:

അടൂര്‍ ജിയോട് സ്‌നേഹപൂര്‍വ്വം ഒരു അഭ്യര്‍ത്ഥന. അങ്ങയുടെ ഒരു പ്രസ്താവനയില്‍ മനോവേദനയോടെ ഞാന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്റെ പ്രതികരണം ചര്‍ച്ചയായപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് എന്റെ സംഘടനയിലെ മുതിര്‍ന്നവര്‍ സൂചിപ്പിച്ചു. ശരിയാണന്ന് എനിക്കും മനസ്സിലായി. ആയതില്‍ ഖേദം നേരിട്ട് രേഖപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. സമയം കിട്ടാതെ വന്നതിനാല്‍ കത്തെഴുതി നേരിട്ട് താങ്കളെ അറിയിക്കുവാനാണ് ഇത് എഴുതുന്നത്. കൂട്ടത്തില്‍, വാളയാറിലെ ദാരുണമായ പിഞ്ച് കുട്ടികളുടെ പീഡന സംഭവം അങ്ങയെ അറിയിക്കുവാന്‍ ഈ കത്തിലൂടെ ശ്രമിക്കുകയാണ്.

അങ്ങയുടെ സിനിമകള്‍ സാമൂഹ്യ മനസ്സാക്ഷിയെ ഏറെ ഉണര്‍ത്തുന്നതായിരുന്നു എന്ന് എപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്. അത് കൊണ്ട് തന്നെ രണ്ട് പിഞ്ച് കുട്ടികളെ ഇല്ലാതാക്കിയ പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപെടുക എന്നത് അധാര്‍മികവും ഉണ്ടാകാന്‍ പാടില്ലാത്തതുമായിരുന്നു. രക്ഷപെട്ടതല്ല രക്ഷപ്പെടുത്തിയതാണന്ന് തെളിവുകള്‍ പറയുന്നു. പിഞ്ച് കുട്ടികളുടെ ശാപം കേരളീയ സമൂഹത്തിന് ഏല്‍ക്കാതിരിക്കണമെങ്കില്‍ ശക്തമായ സാമൂഹ്യ പ്രതികരണം ഉണ്ടാകണം. അങ്ങയെ പോലുള്ള കലാകാരന്മാര്‍ ശരിക്കും പ്രതികരിക്കേണ്ട മുഹൂര്‍ത്തമാണ്.

അടൂര്‍ജി താങ്കളെ ഞാന്‍ സ്‌നേഹപൂര്‍വ്വം വാളയാറിലേക്ക് ക്ഷണിക്കുന്നു. അങ്ങ് ഇവിടെ വരണം ദുരന്തം നേരിട്ട കടുംബത്തിലെ മതാപിതാക്കളെ ആശ്വസിപ്പിക്കണം പ്രതികരിക്കണം. എല്ലാ യാത്രാ സജ്ജീകരണങ്ങളും ഞാന്‍ ഒരുക്കാന്‍ തയ്യാറാണ്. താങ്കള്‍ കേരളപ്പിറവി ദിനത്തില്‍ വന്നാല്‍ കൂടുതല്‍ നന്നായിരിക്കും. അങ്ങയോട് മാത്രമാണ് നേരിട്ട് ഇങ്ങനെ അഭ്യര്‍ത്ഥിക്കുന്നത്. കാരണം മറ്റ് സംസ്‌കാരിക നായകരെപ്പോലെയല്ലല്ലൊ താങ്കള്‍. അവരെല്ലാം ഉത്തര ഇന്ത്യയിലെ തിരക്കിലായിരിക്കും. കണ്ണുള്ള കുരുടന്‍മാരായി കേരളത്തില സാംസ്‌കാരിക നായകര്‍ അധപതിച്ച് കഴിഞ്ഞതുകൊണ്ടാണ് അങ്ങയെ പോലെയുള്ളവരോട് ഈ അഭ്യര്‍ത്ഥന നടത്തുന്നത്.

വാളയാറില്‍ പ്രതിക്കും വാദിക്കും വേണ്ടി വാദിച്ചവര്‍ ഒന്നായിരുന്നു എന്ന നീതികേട് നടന്നിരിക്കുന്നു. കേസ്സ് അട്ടിമറിക്കാന്‍ നിയമന്ത്രിയുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ പറയുന്നു. പ്രതികളുടെ സന്തത സഹചാരിയും പലക്കാട് എംപി രാജേഷിന്റ കുടുംബവും ഒരു വീട്ടുകാരെ പോലെ കഴിഞ്ഞവരാണന്ന് പറയുന്നു. ഇവരെല്ലാം ചേര്‍ന്നാണ് കേസ്സ് അട്ടിമറി നടത്തി ദളിത് കുടുംബത്തെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നത്. ഇത് അങ്ങനെ വെറുതെ വിട്ടു കൂടാ. മനസ്സാക്ഷി നഷ്ടപ്പെടാത്ത അങ്ങയെ പോലുള്ളവര്‍ രംഗത്ത് വരണം.

കശ്മീരിലും വടക്കെ ഇന്ത്യയിലും പശുവിനെ തപ്പിനടക്കുന്ന ജനാധിപത്യ മതേതര ബുദ്ധിജീവികളുടെ കേരളത്തിലെ മങ്ങിയ കാഴ്ചക്ക് മാറ്റം വരുത്തുവാന്‍ അങ്ങയുടെ പ്രതികരണത്തിനും സന്ദര്‍ശനത്തിനും കഴിയും. മാത്രമല്ല ഇത് വരെ ഇവിടെ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കുറ്റബോധത്തിനും ഉള്‍വിളിക്കും കാരണമാകും. മന്ത്രി ബാലനും ഒരു കുറ്റബോധമുണ്ടാകാന്‍ ഇത് ഇടവരുത്തുമെന്ന് എനിക്ക് ഉറപ്പാണ്. തീര്‍ച്ചയായും കേരളത്തിന്റെ ശബ്ദമായി താങ്കളുടെ പ്രതികരണവും സന്ദര്‍ശനവും മാറും. താങ്കള്‍ക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഒരിക്കല്‍ കൂടി ഖേദം പ്രകടിപ്പിച്ച് അങ്ങയെ വാളയാറിലേക്ക് ക്ഷണിക്കുന്നു. സ്‌നേഹപൂര്‍വ്വം. അഡ്വ. ബി ഗോപാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.