തിരുവനന്തപുരം:മലയാളികള്‍ക്ക് സിനിമ ആസ്വാദിക്കാനുള്ള കഴിവ് ഇല്ലാതായെന്നും തരംതാണ സിനിമകളാണ് ഇപ്പോള്‍ ഇറങ്ങുന്നത്. സിനിമയുമായിട്ട് ഒരു ബന്ധവും അറിവുമില്ലാത്ത വഴിപോക്കന്ന്മാരാണ് ഇത്തരം സിനിമകള്‍ എടുക്കുന്നത്. എന്നാല്‍ ഇതൊന്നും കാണാന്‍ തീയേറ്ററില്‍ ആരും വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോളജ് വിദ്യാഭ്യാസ വകുപ്പും ചലച്ചിത്ര അക്കാദമിയും സിഡിറ്റും വിമന്‍സ് കോളജ് മലയാള വിഭാഗവും ചേര്‍ന്നു സംഘടിപ്പിച്ച ഏഴു ദിവസത്തെ ചലച്ചിത്ര സെമിനാര്‍ വഴുതക്കാട് വിമന്‍സ് കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാല്‍ പുലിയെ പിടിക്കാന്‍ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയറ്ററില്‍ പോയി കാണുന്ന ആളുകളാണ് ഇപ്പോള്‍ ഉള്ളത്. ബിഎയും എംഎയുമൊക്കെ നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരുമൊക്ക ഇക്കൂട്ടത്തിലുണ്ട്. ഇത് സിനിമയ്ക്ക് തന്നെ അപമാനകരമാണ്. ഇത്തരം ആഘോഷങ്ങള്‍ മലയാളസിനിമയ്ക്ക് അപായ സൂചനയാണ് നല്‍കുന്നത്. ലോകസിനിമയെകുറിച്ചറിയാതെയും പുസ്തകങ്ങള്‍ വായിക്കാതെയും എടുക്കുന്ന സിനിമകള്‍ കാണാന്‍ ആരും വരില്ല. ഒടുവില്‍ പ്രേക്ഷകനു നിലവാരമില്ലെന്നു പറഞ്ഞു തടിതപ്പുകയാണ് ഇത്തരക്കാരുടെ പരിപാടി. കലാപരമായ സിനിമ എടുക്കുന്നവരെയും അപമാനിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
സ്കൂളിലെ കുട്ടികളാണിപ്പോള്‍ സിനിമയെടുക്കുന്നത്. അവര്‍ക്കൊന്നും അറിയില്ലായിരിക്കും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരിക്കും സിനിമയെടുക്കുന്നത്. ഇങ്ങനെ പോയാല്‍ കുട്ടികളുടെ ഭാവി നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മി അധ്യക്ഷയായി സമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സി ഡിറ്റ് റജിസ്ട്രാര്‍ ജയദേവ് ആനന്ദ്, മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. എസ്. നൗഷാദ്, സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ ഡോ. സ്വപ്ന ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. ഇന്നു ചലച്ചിത്രകലയുടെ വികാസപരിണാമങ്ങള്‍ എന്ന വിഷയത്തില്‍ സംവാദവും പ്രബന്ധ അവതരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: