തിരുവനന്തപുരം : സംസ്ഥാനത്തെ രാഷ്‌ട്രീയ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം. അധികാരത്തില്‍ എത്തിയ ശേഷം പോക്‌സോ കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ പല കേസുകളിലും തീര്‍പ്പാക്കാനും സാധിച്ചിട്ടില്ല.
സ്ത്രീ, ശിശു സുരക്ഷ എന്ന മുഖ്യ പ്രചാരണത്തിലാണ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും പാലിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പോക്സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന് സാധിച്ചിട്ടില്ല. അധികാരത്തില്‍ എത്തിയ ശേഷം ഇതുവരെ 90 കേസുകളില്‍ മാത്രമാണ് ശിക്ഷവിധി ഉണ്ടായിരിക്കുന്നത്. നിയമസഭാ ചോദ്യോത്തര വേളയില്‍ ഇടതുപക്ഷ എംഎല്‍എയുടെ തന്നെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
സിപിഎം എംഎല്‍എ കെ.ജെ. മാക്സിക്ക് ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2018 ഏപ്രില്‍ നാല് വരെയുള്ള കാലയളവില്‍ 6934 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 7924 പ്രതികള്‍ ഉണ്ട്. 6934 കേസുകളില്‍ 4971 കേസുകള്‍ മാത്രമാണ് കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയത്. പക്ഷേ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞതന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ കോടതികളില്‍ 7668 പോക്സോ കേസുകളാണ് കെട്ടി കിടിക്കുന്നത്. ഈ കേസുകള്‍ വിചാരണ ചെയ്യുന്നതിനും സര്‍ക്കാര്‍ താല്‍പര്യം കാട്ടുന്നില്ല. കൂടാതെ പോക്സോ കേസുകള്‍ അന്വേഷിക്കുന്ന പോലീസിന്റെ ഭാഗത്ത് നിന്നും ഗുരതതരമായ കൃത്യവിലോപം ഉണ്ടാകുന്നതായും വ്യക്തമായിട്ടുണ്ട്. ഇത്തരം കേസുകള്‍ നീരീക്ഷിക്കാന്‍ പോലും സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഇല്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.















