ന്യൂദല്‍ഹി: കംബോഡിയ സന്ദര്‍ശനം കഴിഞ്ഞെത്തിയ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്കു പറന്നു. എങ്ങോട്ടാണ് വീണ്ടും പോയതെന്ന് അടുത്ത സുഹൃത്തുക്കളോടു പോലും രാഹുല്‍ പറഞ്ഞിട്ടില്ല. എന്നാല്‍, ഇന്‍ഡൊനീഷ്യയിലേക്കാണ് പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ഹരിയാണ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ അസംബ്‌ളി തിരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി ഒക്ടോബര്‍ ഏഴിന് രാഹുല്‍ കംബോഡിയയിലേക്കു പറന്നത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലാണ് രാഹുല്‍ തിരിച്ചെത്തിയത്. അതേ സമയം രാഹുലിന്റെ ഈ നിസംഗതക്കെതിരെ കോണ്‍ഗ്രസില്‍ പ്ര തിഷേധം ശക്തമായിട്ടുണ്ട്. രാഹുല്‍ സംഘടനാകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതില്‍ നേതാക്കള്‍ നേരിട്ട് അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. രാഹുലിന്റെ യാത്രയുമായി ബന്ധപെട്ട് ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
















