ദുഷിച്ച രക്തം പിത്തരസവുമായി ചേര്‍ന്ന് സ്ത്രീപുരുഷന്മാരുടെ വസ്തി പ്രദേശങ്ങളില്‍ കോവയ്‌ക്കാ രൂപത്തില്‍ മാംസത്തില്‍ നീരുണ്ടാകുന്നു. ഇതാണ് ഭഗന്ദരം. നീര് പുറത്തേക്ക് തള്ളിവരാതെ മാംസത്തിന് അകത്തു തന്നെയിരിക്കുന്നതിനാല്‍ അതിഭീകരമായ വേദനയും ചിലപ്പോള്‍ പനിയും മലമൂത്രവിസര്‍ജനസമയത്ത് അതികഠിനമായ വേദനയും ഉണ്ടാകുന്നു. ഇത് പിടിപെട്ടാല്‍ ഇരിക്കാനും സൈക്കിള്‍ സവാരി ചെയ്യാനും ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ പൊട്ടി ചെറിയ അളവില്‍ പഴുപ്പ് പുറത്ത് വരും. ഒന്നു രണ്ടു ദിവസത്തിനകം വ്രണം കരിഞ്ഞ് പഴുപ്പ് മാറും.
ഭഗന്ദരത്തിനുള്ള ചികിത്സ:
പൂച്ചയുടേയോ പട്ടി (നായ) യുടെയോ അസ്ഥി കാടിയില്‍ അരച്ച് തുടര്‍ച്ചയായി തടിപ്പ് പോകുന്നതു വരെയും തേച്ചാല്‍ ഭഗന്ദരം പൂര്‍ണമായും ശമിക്കും.
കാട്ടപ്പ അരച്ച് എള്ളെണ്ണയില്‍ ചാലിച്ച് ഭഗന്ദരമുള്ള ഭാഗത്ത് തേയ്‌ക്കുക.
കൊന്നത്തൊലി, കുടകപ്പാല വേര്, മഞ്ഞള്‍ ഇവ ഓരോന്നും 20 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് 100 മില്ലി വീതം തുടര്‍ച്ചയായി ഒരു മാസം ദിവസം രണ്ടു നേരം സേവിച്ചാല്‍ ഭഗന്ദരം ശമിക്കും.
പെരുങ്കുരുമ്പ വേര് 60 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം ഒരു മാസം തുടര്‍ച്ചയായി സേവിക്കുക.. ഭഗന്ദരം ഭേദമാകും.
പാടക്കിഴങ്ങ്, ചമ്പ്രാവള്ളിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, അടയ്‌ക്കാ മണിന്‍ വേര്, ചുക്ക്, വരട്ടുമഞ്ഞള്‍ ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400മില്ലിയായി വറ്റിച്ച് 100 മില്ലി വീതം അയമോദകം മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടുനേരം ഒരുമാസം തുടര്‍ച്ചയായി സേവിക്കുന്നതും ഭഗന്ദരം ശമിക്കാനുള്ള നല്ലൊരു ഔഷധമാണ്.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: