Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുരുഷാര്‍ഥസിദ്ധിക്കുള്ള മാര്‍ഗങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 29, 2019, 03:41 am IST
in Samskriti

അദ്ധ്യായം മൂന്ന് പാദം നാല്

നാലാം പാദത്തില്‍ 17 അധികരണങ്ങളിലായി 52 സൂത്രങ്ങളുണ്ട്. കേവലമായ ആത്മജ്ഞാനത്താല്‍ മാത്രമേ പുരുഷാര്‍ത്ഥ സിദ്ധിയുണ്ടാകുകയുള്ളൂ എന്ന് സമര്‍ത്ഥിക്കുന്നു. മൂന്നാം പാദത്തില്‍ പരമാത്മ പദപ്രാപ്തിക്ക് കാരണങ്ങളായ വിദ്യകളുടെ വിവരണം കണ്ടു. അവ പലതാണോ സമുച്ചയിക്കാമോ എന്നതും ചര്‍ച്ച ചെയ്തു. നാലാം പാദത്തില്‍ ബ്രഹ്മജ്ഞാനം പരമപുരുഷാര്‍ത്ഥത്തെ നേടാനുള്ള സ്വതന്ത്ര സാധനമാണോ എന്നും അതിന് അന്യസാധനങ്ങളുടെ അപേക്ഷയെക്കുറിച്ചും എതെല്ലാം സാധനങ്ങളെന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു.

സൂത്രം  പുരുഷാര്‍ത്ഥോളതഃ ശബ്ദാദിതി ബാദരായണഃ

പരമപുരുഷാര്‍ത്ഥമായ മോക്ഷം ഈ ബ്രഹ്മജ്ഞാനം കൊണ്ടു തന്നെ ലഭിക്കും. എന്തെന്നാല്‍ വേദത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ബാദരായണ ഋഷി വ്യക്തമാക്കുന്നുണ്ട്.

ആത്മജ്ഞാനം കൊണ്ടു മാത്രമേ പരമപുരുഷാര്‍ത്ഥമായ മോക്ഷം നേടാനാകൂ എന്ന സിദ്ധാന്ത പക്ഷത്തെ അവതരിപ്പിക്കുന്നു. ശ്രുതി വാക്യങ്ങള്‍ തന്നെയാണ് ഇതിന് പ്രമാണം.

ഛാന്ദോഗ്യത്തില്‍ ‘തരതി ശോകമാത്മവിത്’  ആത്മാവിനെ അറിയുന്നവര്‍ ജനന മരണ രൂപമായ ദുഃഖത്തെ അതിക്രമിക്കുന്നു എന്ന് കാണാം. മുണ്ഡകത്തില്‍’ സ യോ ഹ വൈ തത് പരമം ബ്രഹ്മ വേദ ബ്രഹ്മൈവ ഭവതി’  അതെല്ലാം ബ്രഹ്മമാണ് എന്നറിയുന്നയാള്‍ ബ്രഹ്മം തന്നെയായിത്തീരുന്നു എന്ന് പറയുന്നു.

തൈത്തിരീയത്തില്‍ ‘ ബ്രഹ്മവിദാപ്‌നോതി പരം’  ബ്രഹ്മത്തെ അറിയുന്നയാള്‍ പരമപദത്തെ പ്രാപിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ബൃഹദാരണ്യകത്തില്‍ ‘ആത്മാ വാ അരേ ദ്രഷ്ട വ്യഃ’ ആത്മാവിനെയാണ് സാക്ഷാത്കരിക്കേണ്ടത് എന്ന് ഉറപ്പിച്ച് പറയുന്നു.ഇത്തരത്തില്‍ അനേകം ശ്രുതി വാക്യങ്ങളിലൂടെ ആത്മജ്ഞാനം പുരുഷാര്‍ത്ഥ സിദ്ധിയ്‌ക്ക് സാധനമെന്ന് സമര്‍ത്ഥിക്കുന്നു. കൂടുതല്‍ സമര്‍ത്ഥിക്കുന്നതിനായി ആദ്യം പ്രതിപക്ഷവാദത്തെ പറയുന്നു.

സൂത്രം  ശേഷത്വാത് പുരുഷാര്‍ത്ഥവാദോ യഥാന്യേഷ്വിതി ജൈമിനിഃ

മറ്റു വിധിയിലെന്ന പോലെ കര്‍മ്മശേഷമായതിനാല്‍ ജ്ഞാനത്താല്‍ പുരുഷാര്‍ത്ഥമായ മോക്ഷം ലഭിക്കുമെന്ന് പറഞ്ഞത് അര്‍ത്ഥവാദമെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു.

നേരത്തെ പറഞ്ഞ സിദ്ധാന്തത്തിനുള്ള എതിര്‍വാദങ്ങളാണ് ഇവിടെ ഉന്നയിക്കുന്നത്. 

ഇവരുടെ വാദ പ്രകാരം ആത്മവിദ്യയും കര്‍മ്മം കൊണ്ട് നേടേണ്ടതാണ്. കര്‍ത്താവിനെ അപേക്ഷിക്കുന്നതായതിനാല്‍ ജ്ഞാനവും കര്‍മ്മം കൊണ്ട് നേടണം.അതിനാല്‍ അതിനെ കര്‍മ്മശേഷമെന്ന് പറയുന്നു. കര്‍മ്മശേഷമായതിനാല്‍ കേവലം ജ്ഞാനം കൊണ്ട് മാത്രം മോക്ഷം കിട്ടുമെന്ന് പറഞ്ഞ് ജ്ഞാനത്തെ പ്രശംസിക്കുന്നത് മറ്റ് കര്‍മ്മങ്ങളുടെ ഫലശ്രുതി പോലെ അര്‍ത്ഥവാദം മാത്രമാണ്. ഒന്നിനെ പ്രശംസിക്കാന്‍ വേണ്ടി അസംഭവ്യങ്ങളായ ഫലങ്ങളെ പറയുന്നതിനെയാണ് അര്‍ത്ഥവാദം എന്ന് പറയുന്നത്. അതിനാല്‍ കര്‍മ്മം കൊണ്ടും കര്‍മ്മം കലര്‍ന്ന ജ്ഞാനം കൊണ്ടും പുരുഷാര്‍ത്ഥ സിദ്ധിയുണ്ടാകുമെന്നാണ് മീമാംസ ആചാര്യനായ ജൈമിനിയുടെ അഭിപ്രായം. അതുകൊണ്ട് ജ്ഞാനത്തിന് കര്‍മ്മബന്ധമുണ്ടെന്ന്  പൂര്‍വപക്ഷം വാദിക്കുന്നു.

                                                                                                                    9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.