മഞ്ചേരി: ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന് ഷെരീഫിന് നേരെ ആള്‍ക്കൂട്ടാക്രമണം. കൈയ്യേറ്റ ശ്രമത്തിനിടെ നൂറിന്റെ മുക്കിനു ഇടിയേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മഞ്ചേരിയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനായി വൈകിട്ട് നാലിന് എത്തിയ നൂറിനോടും അമ്മയോടും കൂടുതല്‍ ആളുവരട്ടെ എന്നു പറഞ്ഞ് ആറുമണിവരെ ഹോട്ടലില്‍ തങ്ങാന്‍ സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ആറുകഴിഞ്ഞ് ഉദ്ഘാടനത്തിനെതിയ ഇവരോട് രണ്ടു മണിക്കൂറോളം കാത്തു നിന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം വെക്കുകയായയിരുന്നു. സ്ഥലത്തെത്തിയ നടിയേയും ഒപ്പമുള്ളവരേയും ആള്‍ക്കൂട്ടം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ബഹളത്തിനിടയില്‍ നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് പരിക്കു പറ്റിയതായി നടിയുടെ മാതാവ് പറഞ്ഞു.
നൂറിന് വേദിയില്‍ കയറിയതോടെ ആള്‍ക്കൂട്ടം നടിക്ക് നേരെ കയര്‍ത്തു. ആള്‍ക്കൂട്ടത്തിന്റെ ബഹളം നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെ നൂറിന് തന്നെ മൈക്കെടുത്ത് ജനങ്ങളോട് സംസാരിച്ചു തുടങ്ങി. ഇടിയേറ്റ് പരിക്കു പറ്റിയ മൂക്ക് പൊത്തിപ്പിടിച്ച് കണ്ണീര് വാര്‍ത്തുകൊണ്ടാണ് നൂറിന് സംസാരിച്ചത്.
‘ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരിത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിന് സംസാരിച്ചു തുടങ്ങിയത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന് പറഞ്ഞു. പിന്നീട് നൂറിന് തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് നൂറിന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: