പാലക്കാട്: പ്രതികള്‍ക്കു അരിവാള്‍ ചുറ്റിക പാര്‍ട്ടിയുടെ ആളായതിനാല്‍ പോലീസില്‍ പരാതിപ്പെട്ടിട്ടു കാര്യമില്ലെന്ന് ഇരയുടെ അമ്മ. തെളിവുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടതിനു പിന്നില്‍ പാര്‍ട്ടിയാണ്. പോലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. അവരെക്കെ പാര്‍ട്ടിയുടെ ആള്‍ക്കാരാണ്. വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.പോലീസ് അന്വേഷണത്തിലെ വീഴ്ച കാരണമാണ് പ്രതികളെ വെറുതെവിട്ടത്. ഇപ്പോള്‍ അന്വേഷിക്കുന്ന പോലീസ് തന്നെയാണ് ഇനിയും അപ്പീലിന് പോകുന്നതെങ്കില്‍ അതില്‍വിശ്വാസമില്ല. പ്രതികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുനല്‍കുന്നവരോടൊപ്പം നില്‍ക്കുമെന്നും സംഭവത്തില്‍പുനരന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു
സിപിഎം പ്രവര്‍ത്തകനായ മധു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് പെണ്‍കുട്ടിയുടെ പിതാവും കണ്ടതാണ്. മൂത്തമകള്‍ ഹൃത്തികയുടെ മരണത്തിലെ നിര്‍ണായക സാക്ഷിയായിരുന്നു സഹോദരിയായ ഒമ്പതുവയസ്സുകാരി ശരണ്യ. ഹൃത്തിക മരിച്ച് 52 ദിവസങ്ങള്‍ക്ക് ശേഷം ഇതേസാഹചര്യത്തില്‍ തന്നെ ശരണ്യയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്ന കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ ഒമ്പതുവയസുകാരിക്ക് ഇത്ര ഉയരത്തില്‍ കയര്‍ കെട്ടാനും കുരുക്കിടാനും സാധിക്കില്ലെന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുന്നതാണ്. പക്ഷെ പോലീസിനു മനസിലായില്ല.
പാലക്കാടിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തലപ്പത്തുള്ളവര്‍ ഇതൊന്നും അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. അതേസമയം പാലക്കാട് ഉള്‍പ്പെടെ കേരളത്തിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്തുള്ളവര്‍ സിപിഎംകാരാണോയെന്നത് അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായവരും രാഷ്‌ട്രീയബന്ധമുള്ളവരുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തലപ്പത്തുള്ളത്. പെണ്‍കുട്ടികളുടെ മരണത്തില്‍ പരാതി നല്‍കിയ ശേഷം വീട്ടില്‍ കല്ലേറുണ്ടായിരുന്നുവെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
















