കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന ഗിരീഷ് ചന്ദ്ര മുര്‍മു ഐഎഎസ് ഇനി ജമ്മു കശ്മീരിന്റെ ലഫ്.ഗവര്‍ണര്‍. ശക്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയാണ് പ്രധാനമന്ത്രിയുടെ വിശ്വസ്തനും കൂടിയായ അദ്ദേഹത്തെ കശ്മീരിന്റെ ഗവര്‍ണര്‍ പദത്തിലെത്തിച്ചത്.
ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഈ മാസം 31നാണ് നിലവില്‍ വരുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു. 1985 ബാച്ചിലെ ഐ.എ.എസുകാരനായ മുര്‍മു നിലവില്‍ ധനകാര്യ വകുപ്പിലെ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറിയാണ്. മോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഗുജറാത്ത് ഭരണത്തിലും കാര്യമായ പങ്കുണ്ടായിരുന്നു. ലഡാക്കിന്റെ ഗവര്‍ണറായി മുന്‍മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന രാധാകൃഷ്ണ മാധൂറിനെയും നിയമിച്ചു.
















